പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Jul 14, 2023, 08:50 AM IST
പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കൂട്ടുന്നു.   

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിൽ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ക്യാൻസർ കൂടിയാണിത്. ബീജത്തിൻറെ ചലനത്തിന് സഹായിക്കുന്ന ശുക്ലം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിൻറെ പ്രധാന ധർമ്മം.

പ്രോസ്റ്റേറ്റ് കാൻസറിൽ പലപ്പോഴും ലക്ഷണങ്ങൾ അങ്ങനെ പ്രകടമാകണമെന്നില്ല. ഇതുകൊണ്ട് തന്നെ രോഗം സമയബന്ധിതമായി തിരിച്ചറിയാനോ ചികിത്സ തേടാനോ കഴിയാതെ പോകുന്നു. ഇതോടെ പ്രോസ്റ്റേറ്റ് ക്യാൻസർ സങ്കീർണമായ അവസ്ഥയിലേക്ക് എത്തുന്നു. ശരീരത്തിൻറെ മറ്റിടങ്ങളിലേക്ക് രോഗം വ്യാപിക്കപ്പെടാനും ഇങ്ങനെ അവസരമൊരുങ്ങുന്നു. 

വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസം വരും. മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ, മൂത്രത്തിൽ രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് എല്ലുകൾക്കും വേദന എന്നിവ പ്രോസ്റ്റേറ്റ് കാൻസറി‍ന്റെ ലക്ഷണങ്ങളാണ്.

മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നത് സാധാരണമല്ല. ആ ലക്ഷണം അവഗണിക്കരുത്. പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ് ഇതെന്ന് വിദ​ഗ്ധർ പറയുന്നു. ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത വർധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു. 

ശരീരഭാരം പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് സൂക്ഷിക്കുന്നതിലൂടെയും പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അമിതവണ്ണമുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഭീഷണി കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more ദിവസവും ഒരു മുട്ട കഴിച്ചാൽ ലഭിക്കും ‌ഈ ​ഗുണങ്ങൾ
 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ