മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.  

മുട്ട പലരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുമുണ്ട്. 
ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ ഡി, കോളിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ നല്ല ഉറവിടവുമാണ് മുട്ട.

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. പ്രായമായവരിൽ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. 

മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിൻ എ, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ആരോഗ്യമുള്ളതാക്കുന്നതിന് മുട്ട സഹായകമാണ്. ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പ്രമേഹരോ​ഗികൾ പതിവായി ഉലുവ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News