പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക

Published : Sep 09, 2023, 01:12 PM IST
പ്രോസ്റ്റേറ്റ് കാൻസർ ;  ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക

Synopsis

സാവധാനമാണ് ഈ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുക. വര്‍ഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരും. 

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിൽ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ക്യാൻസർ കൂടിയാണിത്. ബീജത്തിൻറെ ചലനത്തിന് സഹായിക്കുന്ന ശുക്ലം ഉത്പാദിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. 2020ൽ ലോകമെമ്പാടും ഏകദേശം 1,414,259 പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നു. 

'പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ്, പ്രോസ്റ്റേറ്റ് കാൻസറിനെ കുറിച്ച് അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വികസിക്കുന്ന ഒരു തരം കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് മൂത്രാശയത്തിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന ചെറിയ, വാൽനട്ട് വലിപ്പമുള്ള അവയവമാണ്. പ്രോസ്റ്റേറ്റ് കാൻസറിന് പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും, കാൻസർ പുരോഗമിക്കുമ്പോൾ അത് വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം...' - ഹിന്ദുജ ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് സെന്ററിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ. വിജയ് പാട്ടീൽ പറഞ്ഞു.

പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ...(Symptoms of Prostate Cancer)

സാവധാനമാണ് ഈ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുക. വർഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസം വരും. മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ, മൂത്രത്തിൽ രക്തത്തിന്റെ അംശം  തുടങ്ങിയവ  പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഉദ്ധാരണക്കുറവ് പ്രേസ്റ്റേറ്റ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

പ്രോസ്റ്റേറ്റ് കാൻസർ  ശരീരഭാരം കുറയ്ക്കാനും ബലഹീനതയോ ക്ഷീണമോ അനുഭവപ്പെടാനും ഇടയാക്കും.  ശരീരഭാരം പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് സൂക്ഷിക്കുന്നതിലൂടെയും പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അമിതവണ്ണമുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ ഭീഷണി കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Read more കരൾരോ​ഗമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പക്ഷിപ്പനി ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകരുത്
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും ; ദിവസവും ഈ പാനീയം ശീലമാക്കൂ