കരൾരോ​ഗമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 സൂപ്പർ ഫുഡുകൾ

Published : Sep 09, 2023, 12:03 PM IST
കരൾരോ​ഗമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 സൂപ്പർ ഫുഡുകൾ

Synopsis

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. എന്നിരുന്നാലും, ആരോ​ഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പോലും കരളിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ‌ പറയുന്നു. 

അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം പോലുള്ള ശീലങ്ങൾ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഫാറ്റി ലിവർ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. എന്നിരുന്നാലും, ആരോ​ഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പോലും കരളിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ‌ പറയുന്നു. ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത്  കരളിന്റെ ആരോഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഒന്ന്...

ചീര, ബ്രൊക്കോളി എന്നിവ പോലുള്ള പച്ച പച്ചക്കറികൾ വിറ്റാമിനുകൾ എ, സി, കെ, അതുപോലെ ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ സംയുക്തമായി കരൾ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. വീക്കം കുറയ്ക്കുകയും വിഷാംശം ഇല്ലാതാക്കൽ പ്രക്രിയകളെ സഹായിക്കുകയും കരൾ കോശങ്ങളുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇലക്കറികളിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും.

രണ്ട്...

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിലെ വീക്കം കുറയ്ക്കാനും കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ​ഗുണം ചെയ്യും.

മൂന്ന്...

ശുദ്ധീകരിച്ച ധാന്യങ്ങൾ ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കും. ധാന്യങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മൃദുവായ സ്വാധീനം ചെലുത്തുന്നു. ഇത് ഇൻസുലിൻ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കുന്നു. ഇത് ഫാറ്റി ലിവറിന്റെ വികസനത്തിന് കാരണമാകും. കൂടാതെ, ധാന്യങ്ങൾ ദഹനത്തെ പിന്തുണയ്ക്കുന്നതിനും ഫലപ്രദമാണ്.

നാല്...

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണെന്ന് 
നാഷണൽറ്റോ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ വ്യക്തമാക്കുന്നു. അവയിൽ ധാരാളം ആന്തോസയാനിൻ ഉണ്ട്. ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

അഞ്ച്...

വാൽനട്ട്, ബദാം, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ നട്‌സും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഈ പോഷകങ്ങൾ വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് സഹായിക്കും. 

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

 

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ