Protein Rich Foods : പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...

Published : Oct 23, 2022, 08:09 AM ISTUpdated : Oct 23, 2022, 08:10 AM IST
Protein Rich Foods  : പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...

Synopsis

നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ വലിയ പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. 

പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ദിവസത്തിലെ ആദ്യ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുന്നു. പ്രോട്ടീനുകൾ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. എന്നാൽ ഇന്ത്യൻ ഭക്ഷണക്രമം സാധാരണയായി കാർബോഹൈഡ്രേറ്റിൽ വളരെ ഭാരമുള്ളതാണ്. അതിനാൽ അവരുടെ ഭക്ഷണത്തിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നത് കുറവാണ്. 

നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ വലിയ പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. ശരീരത്തിന്റെ പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

ഒന്ന്...

മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ് രുചികരം മാത്രമല്ല നാരുകളും പ്രോട്ടീനും ചേർക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് പ്രഭാതഭക്ഷണത്തിന് നല്ല രുചിയും ആരോഗ്യവും നൽകുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

രണ്ട്...

നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി എന്നിവ  പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.

മൂന്ന്...

നിങ്ങളുടെ പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട.പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. 

നാല്...

ഓട്‌സ് ആരോഗ്യകരവും പ്രോട്ടീനാൽ സമ്പന്നവുമാണ്. കൂടാതെ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും സഹായകമാണ്.

അഞ്ച്...

വെജിറ്റേറിയൻ സമൂഹത്തിൽ പ്രോട്ടീന്റെ ഒരു ജനപ്രിയ ഉറവിടമാണ് പനീർ അല്ലെങ്കിൽ കോട്ടേജ് ചീസ്. സസ്യാഹാരികൾ കഴിക്കാത്ത മാംസത്തിനും മുട്ടയ്ക്കും പകരമായി ഇത് കഴിക്കുന്നു. ഒരു കപ്പ് പനീറിൽ (240 ഗ്രാം) ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിൽ നിസ്സാരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

പെട്ടെന്ന് വണ്ണം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

 

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും