Health Tips : പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

Published : Jun 29, 2024, 10:29 AM ISTUpdated : Jun 29, 2024, 11:38 AM IST
Health Tips : പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, കാരണം

Synopsis

ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രാതലിൽ മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്.

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ഊർജ്ജം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായകമാണ്.  

പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക,  ഉപാപചയം വർദ്ധിപ്പിക്കുക, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ സഹായകമാണ്. അതിനാൽ,  ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ...

മുട്ട

ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. പ്രാതലിൽ മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്.

പനീർ 

പ്രോട്ടീനും കാൽസ്യവും അടങ്ങിയ ഭക്ഷണമാണ് പനീർ. ഇത് പേശികളുടെ ആരോ​ഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. 

ബദാം

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, ചർമ്മത്തിൻ്റെ ആരോഗ്യം, ഊർജ്ജം എന്നിവയ്ക്ക് സഹായിക്കുന്നു.  ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായകമാണ്.

നട്സ്

വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ നട്സ് സ്മൂത്തിയിലോ സാലഡിലോ ചേർത്ത് കഴിക്കാം.

പയർ വർ​ഗങ്ങൾ

പ്രോട്ടീനുകൾ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർ വർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

ഈ ഏഴ് പ്രഭാത ശീലങ്ങൾ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർക്കൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
ഈ അപകടസൂചനകള്‍ യൂറിക് ആസിഡ് കൂടിയതിന്‍റെയാവാം