infertility : വന്ധ്യത തടയാൻ ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങൾ

Web Desk   | Asianet News
Published : Apr 18, 2022, 05:44 PM ISTUpdated : Apr 20, 2022, 08:50 AM IST
infertility : വന്ധ്യത തടയാൻ ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങൾ

Synopsis

ബീജത്തിന്റെ മോശം ​ഗുണനിലവാരം വന്ധ്യത പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. വന്ധ്യത പ്രശ്നം തടയാനും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും നിങ്ങളുടെ ദിനചര്യയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഗർഭധാരണത്തിന്റെ കാര്യത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യമായ പങ്കുണ്ട്. ആരോഗ്യകരമായ ഗർഭധാരണത്തിന് സ്ത്രീയുടെ അണ്ഡങ്ങളുടെ ​പ്രവർത്തനവും പുരുഷന്റെ ബീജസംഖ്യയുടെ ഗുണനിലവാരവും പ്രധാനമാണ്. കുറഞ്ഞ ബീജത്തിന്റെ അളവ് ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. 

ബീജത്തിന്റെ മോശം ​ഗുണനിലവാരം  (low sperm count) വന്ധ്യത പ്രശ്നങ്ങൾക്ക് (infertility)  പ്രധാന കാരണമാണ്. വന്ധ്യത പ്രശ്നം തടയാനും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും നിങ്ങളുടെ ദിനചര്യയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ പറയുന്നു...

പതിവായുള്ള വ്യായാമം (exercise)...

വ്യായാമം (exercise) ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും  പ്രത്യുത്പാദന ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം 30 മിനുട്ട് മിതമായ വ്യായാമം ചെയ്യുന്നത് പോലും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

 

 

പുകവലി ഉപേക്ഷിക്കൂ (smoking)...

പുകവലിയും മദ്യപാനവും ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി മദ്യം കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ഉദ്ധാരണക്കുറവ് ഉണ്ടാക്കുകയും ബീജ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.

പുകയിലയ്ക്ക് ബീജത്തിന്റെ സാന്ദ്രത കുറയ്ക്കാനും ബീജത്തിന്റെ ചലനശേഷി കുറയ്ക്കാനും സാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയുക എന്നിവയുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യൂറോപ്യൻ യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അമിതവണ്ണം ഒഴിവാക്കൂ (obesity)...

അമിതഭാരമുള്ള പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത 11 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തുകയും ചെയ്യുന്നത് ഫെർട്ടിലിറ്റി വർദ്ധിപ്പിക്കാനും ബീജ ചലനം വർദ്ധിപ്പിക്കാനും സഹായിക്കും. 

 

 

വിറ്റാമിൻ സി, ഡി സപ്ലിമെന്റുകൾ കഴിക്കൂ...

ഫെർട്ടിലിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം ഭക്ഷണത്തിൽ വിറ്റാമിൻ സി, ഡി സപ്ലിമെന്റുകൾ ചേർക്കുക. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ബീജത്തിന്റെ ഗുണനിലവാരം, എണ്ണം, ചലനശേഷി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, വിറ്റാമിൻ ഡി കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ഗർഭധാരണത്തിനുള്ള സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യും. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സിങ്ക് സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമ്മർദ്ദം ഒഴിവാക്കൂ (stress)...

സമ്മർദ്ദം ഉദ്ധാരണക്കുറവ്, കുറഞ്ഞ ലിബിഡോ, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ സ്ട്രെസ് ലെവൽ നിയന്ത്രിക്കാനുള്ള വഴികൾ നോക്കുക. ധ്യാനം പരിശീലിക്കുക, യോ​ഗയും മെഡിറ്റേഷനും ശീലമാക്കുക.

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ ഇതാ ഏഴ് സൂപ്പർ ഫുഡുകൾ

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക