Purple Day 2025 ; ഇന്ന് പര്‍പ്പിള്‍ ഡേ ; എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത?

Published : Mar 26, 2025, 08:54 AM ISTUpdated : Mar 26, 2025, 11:11 AM IST
Purple Day 2025  ; ഇന്ന് പര്‍പ്പിള്‍ ഡേ ; എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത?

Synopsis

കാസിഡി മെഗന്‍ എന്ന കാനഡക്കാരിയായ പെണ്‍കുട്ടിയാണ് 2008ല്‍ തന്റെ ഒന്‍പതാം വയസില്‍ പര്‍പ്പിള്‍ നിറമുളള വസ്ത്രം ധരിച്ച് രോഗികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ ദിനത്തിന് തുടക്കം കുറിച്ചത്. 

അപസ്മാര രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 26-ാം തിയ്യതി ലോകമെങ്ങും വേൾഡ് പർപ്പിൾ ഡേ ആയി ആചരിക്കുകയാണ്. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗബാധിതർക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവും നൽകുക തുടങ്ങിയ നിരവധി വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾക്ക് ഈ ദിവസം തുടക്കം കുറിക്കുകയും തുടർന്ന് പോവുകയും ചെയ്യുന്നു.

തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് അപസ്മാരം. കോശങ്ങളിലേക്കുള്ള വൈദ്യുത തരംഗങ്ങളാണ് നമ്മുടെ ഓരോ ചലനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. കാസിഡി മെഗൻ എന്ന കാനഡക്കാരിയായ പെൺകുട്ടിയാണ് 2008ൽ തന്റെ ഒൻപതാം വയസിൽ പർപ്പിൾ നിറമുളള വസ്ത്രം ധരിച്ച് രോഗികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ ദിനത്തിന് തുടക്കം കുറിച്ചത്. 

അപസ്മാരം എന്നത് തലച്ചോറിനെ ബാധിക്കുന്ന രോഗമാണ്. ജനിതകശാസ്ത്രം, മസ്തിഷ്ക ക്ഷതം, അണുബാധകൾ അല്ലെങ്കിൽ മറ്റ് അടിസ്ഥാന ആരോഗ്യ അവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ അപസ്മാരത്തിന് കാരണമാകാം. എല്ലാ വർഷവും ആയിരത്തിലധികം കേസുകൾ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു. ഇത് ഏറ്റവും സാധാരണമായ നാഡീവ്യവസ്ഥാ രോഗങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും, ഈ അവസ്ഥയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അതിനെ ചുറ്റിപ്പറ്റിയുള്ള കളങ്കവും പലപ്പോഴും ബാധിച്ചവരെ തെറ്റിദ്ധാരണയിലേക്കും ഒറ്റപ്പെടുത്തലിലേക്കും നയിക്കുന്നു.

പർപ്പിൾ ദിനത്തിൽ അപസ്മാര ബോധവൽക്കരണത്തിന്റെ ഔദ്യോഗിക നിറമായ പർപ്പിൾ വസ്ത്രം ധരിക്കുക എന്നതാണ്. അപസ്മാരത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ബ്ലോഗുകൾ എന്നിവ ഉപയോഗിക്കുക. 

2.8 കോടി ചെലവാക്കി പശുവിന്‍റെ ഡിഎൻഎ ഉപയോഗിച്ച് ബ്രസ്റ്റ് ഇംപ്ലാന്‍റ് ചെയ്തു; ചൈനീസ് യുവതിക്ക് ഗുരുതര വൈകല്യം

 

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍