
കൊടും വിഷമുള്ള പാമ്പാണ് അണലി. സാധാരണ അണലിയെ കാണുമ്പോൾ പോലും നമ്മൾ എല്ലാവരും പേടിച്ച് വിറയ്ക്കാറുണ്ട്. എന്നാൽ, രണ്ട് തലകുള്ള അണലിയെ കണ്ടാലോ. അങ്ങനെയൊരു ദൃശ്യമാണ് സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് 11 സെന്റീമീറ്റർ നീളമുണ്ട്. രണ്ട് തലകൾ രണ്ട് സെന്റിമീറ്റർ വീതമാണ്.
അണലിവർഗ്ഗത്തിൽ പെട്ട വിഷപ്പാമ്പാണ് 'ചേനത്തണ്ടൻ' (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പുകളിൽ ഒന്ന് ഇതാണ്. വളരെ കൂടുതൽ പ്രദേശത്ത് കാണപ്പെടുന്നത് കൊണ്ടും , ജനവാസ മേഖലകളിലെ സാന്നിധ്യം കൊണ്ടും ഈ പാമ്പിന്റെ കടിയേറ്റ് ഇന്ത്യയിൽ ധാരാളം മരണങ്ങൾ സംഭവിക്കുന്നു.
'കൂടുതൽ അപകടകാരി....മഹാരാഷ്ട്രയിൽ രണ്ട് തലകളുള്ള 'റസല്‍സ് വൈപ്പര്‍' ഇനത്തില്‍ പെട്ട പാമ്പിനെ പിടികൂടി...' എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചത്.
പാമ്പിനെ പരേലിലെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി. രണ്ട് തലകളുള്ള ഇതേ വർഗത്തിൽപ്പെട്ട പാമ്പിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ പ്രദേശത്ത് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പാമ്പിലെ രണ്ട് തലകളുടെ വളർച്ച ഒരു ജനിതക അസാധാരണത മൂലമാണ്. അത്തരം പാമ്പുകളുടെ അതിജീവന നിരക്ക് വളരെ കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കിണറിനുള്ളില്‍ 12 അടിയിലേറെ നീളമുള്ള 'കൂറ്റന്‍' രാജവെമ്പാല...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam