കൊവിഡ് ചെറിയ തോതിലാണെങ്കിൽ 9‌ ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യാനാകും: പഠനം

Published : Aug 08, 2020, 11:11 AM IST
കൊവിഡ് ചെറിയ തോതിലാണെങ്കിൽ 9‌ ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യാനാകും: പഠനം

Synopsis

ഹോങ്കോങ്ങിൽ കൊവിഡ് പോസിറ്റീവായ 35 രോഗികളുടെ  സാംപിളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

ലോകത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കണക്ക് ഉയരുകയാണ്. അതിനിടെ ചെറിയ തോതില്‍ കൊവിഡ് രോഗം വന്നവരിൽ എട്ട് ദിവസത്തിനുശേഷം കൊറോണ വൈറസ് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് ആണ് പഠനം നടത്തിയത്. ഹോങ്കോങ്ങിൽ കൊവിഡ് പോസിറ്റീവായ 35 രോഗികളുടെ സാംപിളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

ഇവരെ ഒന്‍പത്‌ ദിവസം കഴിഞ്ഞാല്‍ പരിശോധനകള്‍ക്ക് ശേഷം ഡിസ്ചാർജ് ചെയ്യാനാകുമെന്നും പഠനം പറയുന്നു. എമേർജിങ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പഠനവിധേയമാക്കിയ 35ൽ 32 പേര്‍ക്കും ചെറിയതോതിലാണ് രോഗമുണ്ടായിരുന്നത്.  ഇവരിൽ 8 ദിവസങ്ങൾക്ക് ശേഷം വൈറസ് തിരിച്ചറിയാനാവാത്ത നിലയിലെത്തിയെന്നും പഠനത്തില്‍ പറയുന്നു. 

എന്നാൽ ആർടി - പിസിആർ പരിശോധനയിൽ വൈറസ് സാന്നിധ്യം ആഴ്ചകളോളം കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. അത് അപകടകാരിയാവണമെന്നില്ല. അതീവ ഗുരുതര നിലയിലായവരോ രോഗപ്രതിരോധശേഷി കുറഞ്ഞവരോ ആണെങ്കിൽ കുറച്ചുനാൾകൂടി വൈറസ് സാന്നിധ്യം കണ്ടെത്തിയേക്കാം. ചെറിയ തോതിൽ രോഗം ബാധിച്ചവര്‍ക്ക് നല്ല രോഗപ്രതിരോധ ശേഷിയുണ്ടെങ്കിൽ ഒൻപത്  ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാർജ് ചെയ്യാനാകുമെന്നും പഠനത്തിൽ പറയുന്നു. 

Also Read: ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ