രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Apr 21, 2023, 01:39 PM IST
രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിച്ച് കൊണ്ട് തന്നെ ദിവസം തുടങ്ങുക. ഇത് കൂടുതൽ ഊർജം നൽകാൻ സഹായിക്കുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം സുഗമമാക്കുന്നതിലൂടെ വയറിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയതാണ് തുളസി ഇലകൾ ദഹന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.  

ആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് തുളസി. രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിച്ച് കൊണ്ട് തന്നെ ദിവസം തുടങ്ങുക. ഇത് കൂടുതൽ ഊർജം നൽകാൻ സഹായിക്കുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം സുഗമമാക്കുന്നതിലൂടെ വയറിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയതാണ് തുളസി ഇലകൾ ദഹന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും. തുളസി വെള്ളം ദിവസവും കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സുകൾക്കെതിരെ പോരാടുകയും ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നു. ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി വെള്ളം സഹായിക്കുന്നു. ഇതിന് ഇമ്മ്യൂണോമോഡുലേറ്ററി, ആന്റിട്യൂസിവ്, എക്സ്പെക്ടറന്റ് ഗുണങ്ങളുണ്ട്, ഇത് വിവിധ ശ്വസന പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. 

ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ (സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) സന്തുലിതമാക്കാൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിവിധ ലക്ഷണങ്ങളെ കുറയ്ക്കുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഒരു നല്ല ദഹനവ്യവസ്ഥ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കുന്നു. അതേസമയം മോശം ദഹനവ്യവസ്ഥ ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; ഫാറ്റി ലിവര്‍ എന്ന നിശബ്ദ കരൾ രോഗം

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ