കരളിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. കൂടാതെ വൃക്കയെയും പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ലിവർ സിറോസിസിനെ അവസാന ഘട്ട ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിശേഷിപ്പിക്കുന്നത്.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ് അഥവാ സ്റ്റീറ്റോസിസ്. ഫാറ്റി ലിവർ രോഗം രണ്ട് തരത്തിലുണ്ട്. ഒന്നുകിൽ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മറ്റൊന്ന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.
കരളിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. കൂടാതെ വൃക്കയെയും പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ലിവർ സിറോസിസിനെ അവസാന ഘട്ട ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരൾ. ഇത് രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നു. ഇപ്പോൾ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെക്കുറിച്ച് (NAFLD) സംസാരിക്കുമ്പോൾ, ഇത് കുട്ടികളെ, പ്രത്യേകിച്ച് അമിതവണ്ണമുള്ളവരെ ബാധിക്കുന്ന ഒരു ആശങ്കയാണ്.
ഉദാസീനമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും വീക്കവും കോശങ്ങൾക്ക് നാശം സംഭവിക്കുകയുമാണെങ്കിൽ അതിനെ നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്ന് വിളിക്കുന്നു. അമിതമായ ക്ഷീണം, ബലഹീനത, ശരീരഭാരം കുറയൽ, ചർമ്മത്തിലോ കണ്ണുകളിലോ ഉള്ള മഞ്ഞനിറം, വിട്ടുമാറാത്ത ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
അമിതഭാരം, ഉയർന്ന കൊഴുപ്പ്, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഒരാൾക്ക് ഈ രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും നിങ്ങൾക്ക് NAFLD, NASH എന്നീ അവസ്ഥകളെ തടയാൻ കഴിയും.
വളരെയധികം ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. മോശം ഭക്ഷണക്രമം, വ്യായാമം ചെയ്യാതിരിക്കുക, ജങ്ക് ഫുഡ് അമിതമായി കഴിക്കുക തുടങ്ങിയ ഉദാസീനമായ ജീവിതശൈലി ശീലങ്ങൾ ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങൾ...
വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന
നിരന്തരമായ ക്ഷീണം
ബലഹീനത
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ
പ്രതിരോധം...
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക.
പഞ്ചസാരയും ഉപ്പും കഴിക്കുന്നത് പരിമിതപ്പെടുത്തുക
നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പച്ച പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
ബിഎംഐ അനുസരിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക.
ചിട്ടയായ വ്യായാമം ശീലമാക്കുക.
മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ ഇതാ ഒരു കിടിലൻ ഹെയർ പാക്ക്
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
