
രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? ഇതിനെ കുറിച്ച് നടി നേഹ ശർമ്മ പറയുന്നു.
അടുത്തിടെ ബോംബെ ടൈംസ് ഫാഷൻ വീക്കിൽ ഒരു കപ്പ് കാപ്പിയുമായി തന്റെ ദിവസം ആരംഭിക്കുന്ന "മോശം ശീലം" തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയത്.
കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ല ശീലമല്ലെന്ന് വളരെ വെെകിയാണ് മനസിലാക്കിയത്. കാരണം, നെഞ്ചെരിലുണ്ടാക്കുന്നതായി പിന്നീടാണ് മനസിലാക്കിയത്. ഇപ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാറുണ്ട്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുകയും ദഹന പ്രശ്നങ്ങൾ ഒഴിവാക്കുന്നതായും മനസിലാക്കി. ഒരു മണിക്കൂറിന് ശേഷമാണ് കോഫി കഴിക്കുന്നതെന്ന് നേഹ എടൈംസ് ലൈഫ്സ്റ്റൈലിനോട് പറഞ്ഞു.
രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ ശരീരത്തിലെ കോർട്ടിസോൾ അളവ് ഉയർന്ന് നിൽക്കും. രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘർഷം തുടങ്ങിയ സാഹചര്യങ്ങൾക്കനുസൃതമായി ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. കാപ്പി ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെ പിഎച്ച് ലെവൽ കുറയ്ക്കും. സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് വൻകുടലിനെ ഉത്തേജിപ്പിക്കാനും കുടലിന്റെ ക്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?