
വണ്ണം കുറയ്ക്കുകയെന്നാല്‍ ( Weight Loss ) ശ്രമകരമായ ജോലി തന്നെയാണ്. കൃത്യമായ വര്‍ക്കൗട്ട്, ഡയറ്റ്, ആരോഗ്യകരമായ ജീവിതരീതികള്‍ ( Healthy Lifestyle ) എല്ലാം 'ഫിറ്റ്‌നസ്'ന് ആവശ്യമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം ശ്രമങ്ങള്‍ക്കെല്ലാം മുകളില്‍ പെട്ടെന്ന് ശരീരഭാരം കൂടുന്നതായി കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട്. എന്തായാലും പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് പിന്നില്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്ന ചില കാരണങ്ങള്‍ എടുത്ത് പറയുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍. അവയേതെല്ലാം എന്നൊന്ന് നോക്കാം.
ഒന്ന്...
ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിലെ ഒരു പ്രധാന കാരണം. സ്ത്രീകളിലാണെങ്കില്‍ 'പിസിഒഎസ്' ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇതിനുള്ള സാധ്യത കൂടുതലാണ്.
രണ്ട്...
ശരീരം ജലാംശം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ശരീരഭാരം കൂടുന്നതായി കാണാം. ഇതിലേക്ക് പല കാര്യങ്ങള്‍ നമ്മെ നയിക്കാം. പ്രധാനമായും വെള്ളം കുടിക്കുന്നത് കുറയുന്ന സാഹചര്യത്തില്‍ കോശകലകള്‍ പേശിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ തുടങ്ങുമ്പോഴാണ് ശരീരം ജലാംശം പിടിച്ചുവയ്ക്കുന്നത്.
മൂന്ന്...
മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്'ഉം ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് കാരണമാകാം. 'സ്‌ട്രെസ്' ഹോര്‍മോണ്‍ വ്യതിയാനത്തിനും, അതുപോലെ ഭക്ഷണക്രമം തെറ്റുന്നതിനും ഉറക്കെ കുറയുന്നതിനുമെല്ലാം കാരണമാകാറുണ്ട്. ഇവയെല്ലാം തന്നെ വണ്ണം കൂടാനും ഇടയാക്കും.
നാല്...
സ്ത്രീകളില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് ചിലരില്‍ ശരീരഭാരം കൂടുതലായി കാണിക്കാം. എന്നാലിത് താല്‍ക്കാലികമായ അവസ്ഥ മാത്രമായിരിക്കും. ആര്‍ത്തവം വന്നുപോകുന്നതോടെ തന്നെ അധികമായി വന്ന ഭാരം ഇല്ലാതാകുന്നു. അതേസമയം 'പിസിഒഎസ്' ഉള്ളവരാണെങ്കില്‍ അതിന് വേണ്ട ചികിത്സ തേടുന്നതാണ് ഉചിതം.
Also Read:- ഉരുളക്കിഴങ്ങ് കഴിച്ചാൽ വണ്ണം കൂടുമോ?
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചിലത്; പോളിസിസ്റ്റിക് ഒവേറി സിന്‍ഡ്രോം അല്ലെങ്കില്‍ പിസിഒഎസ് ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ഹോര്‍മോണ്‍, മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ്. ഇത് ശരീരഭാരം, മുഖക്കുരു, മുഖത്ത് രോമങ്ങള്‍ വളരുക ഇങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അമിതവണ്ണമുള്ള സ്ത്രീകളിലും മെലിഞ്ഞ സ്ത്രീകളിലും പിസിഒഎസ് പ്രശ്‌നം കണ്ട് വരുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ജീവിതശൈലി ഒരു പ്രധാന കാരണമാണ്.
പിസിഒഎസ് പ്രശ്‌നം ഉള്ളവരില്‍ കണ്ട് വരുന്ന പ്രശ്‌നമാണ് ഭാരം കൂടുന്നത്. അതിന് നാം ശ്രദ്ധിക്കണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബാംഗ്ലൂര്‍ റിച്ച്മണ്ട് റോഡിലെ ഫോര്‍ട്ടിസ് ലാ ഫെമ്മെ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റ് ഡോ. അരുണ മുരളീധര്‍ പറയുന്നു. 40-50 ശതമാനം ഇലക്കറികളും 25-30 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും 20-35 ശതമാനം പ്രോട്ടീനും ഉള്ള ഭക്ഷണക്രമം ശീലമാക്കുക. ഇത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കും...Read More...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam