
എപ്പോഴും ക്ഷീണമാണോ? രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ നിങ്ങളുടെ ക്ഷീണത്തിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
രണ്ട്...
ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജവും പോഷകങ്ങളും ലഭിക്കാത്തതു കൊണ്ടും ക്ഷീണം തോന്നാം. അതിനാല്‍ വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
മൂന്ന്...
വിളര്‍ച്ച് അഥവാ അനീമിയ മൂലവും ക്ഷീണവും തളര്‍ച്ചയും തോന്നാം. അതിനാല്‍ അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്...
ഉറങ്ങുമ്പോൾ ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകുന് അവസ്ഥയാണ് സ്ലീപ് അപ്നിയ. ഇത് മൂലവും ക്ഷീണം തോന്നാം.
അഞ്ച്...
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവ മൂലവും ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.
ആറ്...
ചില രോഗങ്ങളുടെ ഭാഗമായും ക്ഷീണം വരാം. അതിനാല്‍ ലക്ഷണങ്ങള്‍ നിസാരമാക്കാതെ ഒരു ഡോക്ടറെ കാണുക.
ഏഴ്...
തൈറോയ്ഡ് ഹോർമോണുകളുടെ വ്യത്യാസം മൂലവും അമിത ക്ഷീണം അനുഭവപ്പെടാം.
എട്ട്...
ചില മരുന്നുകളുടെ ഉപയോഗം മൂലവും ക്ഷീണം തോന്നാം.
ഒമ്പത്...
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
പത്ത്...
സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കഫൈനിന്‍റെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ കൊണ്ടും ക്ഷീണം തോന്നാം.
പതിനൊന്ന്...
വ്യായാമക്കുറവ് മൂലവും ചിലരില്‍ ക്ഷീണം തോന്നാം. അതിനാല്‍ ദിവസവും വ്യായാമം ചെയ്യുക.
ശ്രദ്ധിക്കുക: നീണ്ടു നില്‍ക്കുന്ന ക്ഷീണം ആണെങ്കില്‍ സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: വയറിലെ അര്‍ബുദ സാധ്യത കൂട്ടുന്ന അഞ്ച് കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam