MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Health
  • വായിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങൾ

വായിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങൾ

ചുണ്ടുകൾ, നാവ്, വായയുടെ ആവരണം (സാധാരണയായി സ്ക്വാമസ് സെൽ കാർസിനോമ) എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണ് ഓറൽ ക്യാൻസർ എന്ന് പറയുന്നു. 

2 Min read
Author : Resmi Sreekumar
Published : Feb 02 2026, 11:22 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വായിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങൾ
Image Credit : Getty

വായിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രാരംഭ ലക്ഷണങ്ങൾ

ചുണ്ടുകൾ, നാവ്, വായയുടെ ആവരണം (സാധാരണയായി സ്ക്വാമസ് സെൽ കാർസിനോമ) എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണ് ഓറൽ ക്യാൻസർ എന്ന് പറയുന്നു. ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു.

27
 മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
Image Credit : Getty

മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ അകത്ത് വയ്ക്കുന്നത്, പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നവരിലെല്ലാം വായിൽ ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

Related Articles

Related image1
National Cancer Awareness Day 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Related image2
വായിലെ ക്യാൻസർ ; ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
37
പുകവലി അല്ലെങ്കിൽ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറൽ ക്യാൻസർ ബന്ധപ്പെട്ടിരിക്കുന്നു.
Image Credit : Getty

പുകവലി അല്ലെങ്കിൽ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറൽ ക്യാൻസർ ബന്ധപ്പെട്ടിരിക്കുന്നു.

പുകവലി അല്ലെങ്കിൽ പുകയില ചവയ്ക്കുന്നതുമായി പലപ്പോഴും ഓറൽ ക്യാൻസർ ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മദ്യം കഴിക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കും. ഇന്ത്യയിലെ 10 ഓറൽ ക്യാൻസർ കേസുകളിൽ 6-ൽ കൂടുതൽ കേസുകളും മദ്യവും ഗുഡ്ക, ഖൈനി, പാൻ തുടങ്ങിയ പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സെന്റർ ഫോർ ക്യാൻസർ എപ്പിഡെമിയോളജിയിലെയും ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

47
മദ്യപാനം വായിലെ അർബുദ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.
Image Credit : Asianet News

മദ്യപാനം വായിലെ അർബുദ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

രാജ്യത്തെ 62 ശതമാനം വായിലെ അർബുദങ്ങളും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗത്തിന്റെ ഫലമാണ്. പുകയില ഒരു പ്രധാന അപകട ഘടകമായി തുടരുമ്പോൾ, മദ്യപാനം വായിലെ അർബുദ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

57
മദ്യം കഴിക്കുന്നത് അസറ്റാൽഡിഹൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്ന ഒരു വിഷ പദാർത്ഥമാണ്.
Image Credit : Getty

മദ്യം കഴിക്കുന്നത് അസറ്റാൽഡിഹൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്ന ഒരു വിഷ പദാർത്ഥമാണ്.

മദ്യം കഴിക്കുന്നത് അസറ്റാൽഡിഹൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് വായിലെ കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കുന്ന ഒരു വിഷ പദാർത്ഥമാണ്. രണ്ടാമതായി, മദ്യപാനം വായിലെ കലകളുടെ പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയും ദോഷകരമായ വസ്തുക്കൾ എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് ബെംഗളൂരു കിംസ് ഹോസ്പിറ്റൽസിലെ ഓങ്കോളജി ചെയർമാനും സർജിക്കൽ ഓങ്കോളജി ആൻഡ് റോബോട്ടിക് സർജറി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സന്ദീപ് നായക് പറയുന്നു.

67
ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളിൽ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
Image Credit : Getty

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളിൽ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

ചുണ്ടിലോ, മോണയിലോ, വായയ്ക്കുള്ളിലോ രണ്ടാഴ്ചയ്ക്കുള്ളിൽ സുഖപ്പെടാത്ത വ്രണം കാണുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. വായയ്ക്കുള്ളിലെ അർബുദത്തിന് മുമ്പുള്ള വളർച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്റെ ഉൾഭാഗത്തും, വായയുടെ മുകൾഭാഗത്തും വികസിക്കുന്നു. ഈ പാടുകൾ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തിൽ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.

77
നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകൾ (ല്യൂക്കോപ്ലാകിയ) അല്ലെങ്കിൽ ചുവന്ന പാടുകൾ
Image Credit : Getty

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകൾ (ല്യൂക്കോപ്ലാകിയ) അല്ലെങ്കിൽ ചുവന്ന പാടുകൾ

നാവിലോ, മോണയിലോ, വായയുടെ ആവരണത്തിലോ വെളുത്ത പാടുകൾ (ല്യൂക്കോപ്ലാകിയ) അല്ലെങ്കിൽ ചുവന്ന പാടുകൾ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളർച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറൽ ക്യാൻസർ പ്രത്യക്ഷപ്പെടുന്നത്. മുഴകൾ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന് മുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
കാൻസർ

Latest Videos
Recommended Stories
Recommended image1
Health Tips : പ്രമേഹരോഗികൾക്ക് ബാർലി വെള്ളം കുടിക്കാമോ? ​ഗുണങ്ങളും ദോഷങ്ങളും അറിയാം
Recommended image2
ആരോഗ്യത്തിന് ഏറ്റവും മോശമായ 5 പ്രഭാതഭക്ഷണങ്ങൾ; രാവിലെ ഇവ കഴിക്കരുത്!
Recommended image3
തനിയ്ക്ക് മരണമില്ലെടോ! മനുഷ്യർക്ക് ലഭിച്ച പ്രകൃതിയുടെ നിധി; തേനിന്റെ അത്ഭുത ഗുണങ്ങൾ
Related Stories
Recommended image1
National Cancer Awareness Day 2025 : ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Recommended image2
വായിലെ ക്യാൻസർ ; ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved