ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട 8 കാരണങ്ങൾ; ഡോക്ടർ പറയുന്നു

By Web TeamFirst Published Sep 12, 2021, 8:20 PM IST
Highlights

പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടായിരിക്കാം. ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും ആരോഗ്യക്കുറവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നതാണ്. 

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവവും ഓവുലേഷനും മാത്രമല്ല പുരുഷന്‍മാരില്‍ ബീജത്തിന്റെ ആരോഗ്യവും എണ്ണവും കൂടി കണക്കാക്കേണ്ടതാണ്. പുരുഷനില്‍ ഉണ്ടാവുന്ന ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടായിരിക്കാം. 

ബീജത്തിന്റെ എണ്ണക്കുറവും ഇതിന്റെ ചലനക്കുറവും ആരോഗ്യക്കുറവും എല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നതാണ്. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് കൊൽക്കത്തയിലെ ബിർള ഫെർട്ടിലിറ്റിയിലെ ഐവിഎഫിലെ കൺസൾട്ടന്റായ ഡോ. സൗറൻ ഭട്ടാചാർജി പറയുന്നു.

ചില മരുന്നുകളുടെ ഉപയോ​ഗം...

ഇത് നേരിട്ട് ബീജങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പേശികളുടെ ശക്തി ഉത്തേജിപ്പിക്കുകയും  വൃഷണങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും. തത്ഫലമായി, ബീജത്തിന്റെ ഉത്പാദനം കുറയുകയും ഗുണനിലവാരത്തെ പോലും ബാധിക്കുകയും ചെയ്യുന്നു. ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം മരുന്നുകൾ കഴിക്കുക.

 

 

മദ്യപാനം...

ബീജങ്ങളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണം അമിത മദ്യപാനമാണ്. ഇത് ടെസ്റ്റോസ്റ്റിറോൺ അളവിനെ നേരിട്ട് ബാധിക്കുകയും ബീജോത്പാദനം കുറയുകയും ചെയ്യുന്നു.

പുകയിലയുടെ ഉപയോഗം...

പുകയിലയുടെ ഉപയോഗം പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെ പ്രത്യേകിച്ച് പുകവലിക്കുന്ന സമയത്ത് വളരെയധികം ബാധിക്കുന്നു.

സമ്മർദ്ദം...

ജീവിതശൈലിയിലും ജോലി സമയത്തിലുമുള്ള മാറ്റം നിരവധി ആളുകളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു. നീണ്ടുനിൽക്കുന്ന സമ്മർദ്ദകരമായ ജോലി സമയവും ഉറക്കമില്ലായ്മയും ബീജങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പ്രത്യുത്പാദന വ്യവസ്ഥയിൽ ബീജ സാന്ദ്രതയെ പ്രതികൂലമായി ബാധിക്കും.

 

 

അമിതവണ്ണം...

അമിതവണ്ണം വന്ധ്യതയ്ക്ക് കാരണമാകുന്നതായി അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്റ്റീവ് മെഡിസിൻ (എഎസ്ആർഎം) പറയുന്നു. ഭാരം കൂടുന്നത് ശരീരത്തിനുള്ളിലെ ഹോർമോൺ മാറ്റങ്ങൾക്ക് ഇടയാക്കുകയും പുരുഷന്മാരിൽ ബീജോത്പാദനത്തിന് കാരണമാകുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ടൈപ്പ് 2 പ്രമേഹം...

അമിതവണ്ണം പലപ്പോഴും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതിന് കാരണമാകുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അത് പതിവായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

 

 

അണുബാധ...

ചില അണുബാധകൾ ബീജോത്പാദനത്തെയും അതിന്റെ ആരോഗ്യത്തെയും തടസ്സപ്പെടുത്തുകയും ബീജം കടന്നുപോകുന്നത് തടയുകയും ചെയ്യും. പ്രോസ്​റ്റേറ്റ്​ ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീർക്കെട്ടും ബീജത്തി​​​ന്‍റെ അളവിനെ പ്രതികൂലമായി ബാധിക്കും.

റേഡിയേഷൻ...

അർബുദം ബാധിച്ച് ചികിത്സയോ മറ്റേതെങ്കിലും തരത്തിലുള്ള റേഡിയേഷനോ ചെയ്ത പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യത കൂടുതലാണ്.

ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കാം; വീട്ടിലുണ്ട് പ്രതിവിധി...
 

click me!