വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

By Web TeamFirst Published Jan 21, 2023, 12:10 PM IST
Highlights

കാപ്പിയുയടെ അമിത ഉപയോ​ഗം ആളുകളിൽ ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ പോഷകാഹാര വിദഗ്ധയായ ഒലിവിയ ഹെഡ്‌ലണ്ട് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

നമ്മളിൽ പലരും ചൂടുള്ള ഒരു കപ്പ് കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങാറുണ്ട്. വാസ്തവത്തിൽ നമ്മൾ ഒരു ദിവസം തുടങ്ങേണ്ടത് ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിച്ച് കൊണ്ടാണോ?. നിത്യജീവിതത്തിൽ നാം നേരിടുന്ന പ്രതിസന്ധികൾക്കും സമ്മർദ്ദങ്ങൾക്കും നിരാശകൾക്കുമെല്ലാം ഇടയ്ക്ക് ഒരാശ്വാസമെന്ന നിലയിലാണ് മിക്കവരും കാപ്പിയെ കാണുന്നത്.

കാപ്പിയുയടെ അമിത ഉപയോ​ഗം ആളുകളിൽ ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ അടുത്തിടെ പോഷകാഹാര വിദഗ്ധയായ ഒലിവിയ ഹെഡ്‌ലണ്ട് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള പഠനങ്ങൾ കാണിക്കുന്നത് കഫീൻ (കാപ്പിയിലെ പ്രധാന സംയുക്തം) മെറ്റബോളിസ് ചെയ്യാനുള്ള ശക്തി ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഇക്കാരണത്താൽ, ചില ആളുകൾക്ക് കാപ്പിയിൽ നിന്ന് ഉത്തേജനം ലഭിക്കുന്നു. ചിലർക്ക് പ്രതികൂലമായി ബാധിക്കുന്നു.

കാപ്പി അസിഡിക് ആണെന്ന് ഒലിവിയ ഹെഡ്‌ലണ്ട് പറയുന്നു. അതിനാൽ, ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും...-  ഒലിവിയ പറഞ്ഞു. നേരത്തെ സൂചിപ്പിച്ചതുപോലെ കാപ്പി അസിഡിക് ആണ്. ഇത് ആമാശയത്തിലെ പ്രകോപിപ്പിക്കലിനും, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള ഗട്ട് ഡിസോർഡേഴ്സിന്റെ ലക്ഷണങ്ങൾ വഷളാക്കാനും, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് തുടങ്ങിയവയ്ക്ക് കാരണമാകാനും ഇടയാക്കും.

' കാപ്പി ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും ഉത്കണ്ഠയും സമ്മർദ്ദവും വർദ്ധിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും...' - അവർ പറയുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയും സമ്മർദ്ദവും പലപ്പോഴും മുഖക്കുരു, വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

അമിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ, അസ്വസ്ഥത, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. മാത്രമല്ല ഇത് കഫീൻ ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. അമിതമായ മൂത്രമൊഴിക്കൽ ശരീരത്തിൽ നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു.

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഈ പാനീയം അമിതമായാൽ പ്രശ്നമാണ്

 

tags
click me!