Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഈ പാനീയം അമിതമായാൽ പ്രശ്നമാണ്

രാവിലെ മിക്കവരും ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും ദിവസം തുടങ്ങുന്നത്. അമിതമായി കാപ്പി കുടിക്കുന്നത് മുടി കൊഴിച്ചിലിനും കാരണമാകുമെന്ന കാര്യം ശ്രദ്ധിക്കുക. കഫീൻ അമിതമായി കഴിക്കുന്നത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും. 

can coffee cause hair loss
Author
First Published Jan 21, 2023, 11:21 AM IST

ദിവസവും മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. കാലാവസ്ഥ മുതൽ സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്. ഓരോ ദിവസവും തലയിൽ നിന്ന് 50-100 മുടി കൊഴിയുന്നത് എല്ലാവർക്കും സാധാരണമാണ്. എന്നാൽ എണ്ണം കൂടുതലാണെങ്കിൽ വലിയ പ്രശ്നമാണെന്ന് വിദ​ഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങളും മുടികൊഴിച്ചിലിന് കാരണമാകാം.

അതിലൊന്നാണ് കാപ്പി. രാവിലെ മിക്കവരും ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും ദിവസം തുടങ്ങുന്നത്. 
അമിതമായി കാപ്പി കുടിക്കുന്നത് മുടി കൊഴിച്ചിലിനും കാരണമാകുമെന്ന കാര്യം ശ്രദ്ധിക്കുക. കഫീൻ അമിതമായി കഴിക്കുന്നത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും. 

ചായ, കാപ്പി എന്നിവയിലെ കഫീൻ ഇരുമ്പിന്റെ അളവ് കുറയ്ക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. കാപ്പിയിൽ ഏകദേശം 4.6 ശതമാനം ടാനിൻ അടങ്ങിയിട്ടുണ്ട്. ചായയിൽ ഏകദേശം 11.2 ശതമാനം ടാനിൻ അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ആൽക്കലോയിഡുകൾ, മറ്റ് തരത്തിലുള്ള ഓർഗാനിക് തന്മാത്രകൾ എന്നിവയുമായി ബന്ധിപ്പിക്കുക ചെയ്യുന്ന ഒരു തരം ജൈവ തന്മാത്രയാണ് ടാനിൻ. ടാന്നിൻ ശരീരത്തിലെ ഇരുമ്പിന്റെയും മറ്റ് അവശ്യ ഘടകങ്ങളുടെയും ആഗിരണത്തെ പരിമിതപ്പെടുത്തുന്നതിലൂടെ ഇരുമ്പിന്റെ കുറവിനും മുടി കൊഴിച്ചിലിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ശുപാർശ ചെയ്യുന്ന പ്രകാരം പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ കുടിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാൽ നിങ്ങൾ പതിവായി പ്രതിദിനം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കുടിക്കുകയാണെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ പോലും ബാധിക്കാം. കഫീൻ ഉപഭോഗം മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും കഷണ്ടിക്ക് കാരണമാവുകയും ചെയ്യും. തലവേദന, ഉത്കണ്ഠ, ഉറക്കമില്ലായ്മഎന്നിവയ്ക്കും ഇത് കാരണമാകും. 

ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

 

Follow Us:
Download App:
  • android
  • ios