Health Tips : ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

Published : Apr 30, 2023, 08:04 AM ISTUpdated : Apr 30, 2023, 08:05 AM IST
Health Tips :  ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

Synopsis

ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും. കക്കിരി, തക്കാളി, ഉള്ളി, ചീര, ബീറ്റ്റൂട്ട്, പപ്പായ, വാഴപ്പഴം മുതലായ പച്ചക്കറികളും പഴങ്ങളും സാധാരണയായി സലാഡുകളില്‍ ഉപയോഗിക്കുന്നു. ഈ പ്രകൃതിദത്ത ഭക്ഷണങ്ങളെല്ലാം വിവിധ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്.  

നമ്മളിൽ അധികം പേരും സാധാരണയായി ഭക്ഷണത്തോടൊപ്പം സലാഡുകൾ ഒരു സൈഡ് ഡിഷായായി ആണ് സാലഡ് ഉൾപ്പെടുത്താറുള്ളത്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് ധാരാളം ​ഗുണങ്ങൾ നൽകുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.

അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ ഒരു പ്രധാനപ്പെട്ട പ്രത്യേകത എന്ന് പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.

കക്കിരി, തക്കാളി, ഉള്ളി, ചീര, ബീറ്റ്റൂട്ട്, പപ്പായ, വാഴപ്പഴം മുതലായ പച്ചക്കറികളും പഴങ്ങളും സാധാരണയായി സലാഡുകളിൽ ഉപയോഗിക്കുന്നു. ഈ പ്രകൃതിദത്ത ഭക്ഷണങ്ങളെല്ലാം വിവിധ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്.

ഇവയിൽ എല്ലാം കലോറി കുറവാണ്, മാത്രമല്ല നിങ്ങൾക്ക് മണിക്കൂറുകളോളം വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. പഴങ്ങളുടെയും പച്ചക്കറികളുടെയും ഈ ഗുണങ്ങളെല്ലാം വേഗത്തിൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

സാലഡ് ഉണ്ടാക്കുമ്പോൾ അവയിൽ പച്ചക്കറികളും പഴങ്ങളും മാത്രമല്ല നട്‌സ്, വിത്തുകൾ, ഒലിവ് ഓയിൽ മുതലായവയും ചേർക്കാവുന്നതാണ്. മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ചിയ വിത്തുകൾ എന്നിവയും ചേർക്കാം.

ദിവസേന സാലഡ് കഴിക്കുന്നത് എല്ലുകളുടെ വികസനം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. വിറ്റാമിൻ കെ യുടെ താഴ്ന്ന അളവ് പലപ്പോഴും അസ്ഥികളുടെ താഴ്ന്ന ധാതു സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്ക്. 

സാലഡ് ദിവസവും കഴിക്കുന്നത് പേശികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളിലെ മൈറ്റോകോൺ‌ഡ്രിയയുടെ പ്രകടനം വർദ്ധിപ്പിക്കുകയും പേശികൾ നിർമ്മിക്കാനും ഒരേസമയം കൂടുതൽ ഊർജസ്വലത നിലനിർത്താനും സഹായിക്കുന്നു. 

'ഓറല്‍ സെക്സും തൊണ്ടയിലെ ക്യാൻസറും തമ്മില്‍ ബന്ധം!'

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ; കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി