കറ്റാർവാഴയെ നിസാരമായി കാണേണ്ട; അറിയാം നാല് ​ഗുണങ്ങൾ

Web Desk   | others
Published : May 26, 2020, 10:39 PM ISTUpdated : May 26, 2020, 10:44 PM IST
കറ്റാർവാഴയെ നിസാരമായി കാണേണ്ട; അറിയാം നാല് ​ഗുണങ്ങൾ

Synopsis

കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ജെൽ ഒരു മികച്ച കണ്ടീഷണറായി പ്രവർത്തിക്കുകയും മുടി മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

പണ്ട് മുതൽക്കെ കറ്റാർവാഴ ചർമ്മത്തിനും മുടി സംരക്ഷണത്തിനുമുള്ള ഒരു മരുന്നായി കണക്കാക്കപ്പെടുന്നു. കറ്റാർവാഴയിൽ വിറ്റാമിൻ എ, സി, ഇ, ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുറിവുകൾ ഉണങ്ങാനും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്നാണ് 'ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജി' വ്യക്തമാക്കുന്നത്. കറ്റാർവാഴയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

കറ്റാർവാഴ ജെല്ലിലെ അമിനോ ആസിഡുകൾ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. അമിനോ ആസിഡുകളും കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും സംയോജിപ്പിച്ച് ചർമ്മത്തിന് അതിശയകരമായ ജലാംശം നിലനിർത്തുന്നു. മാത്രമല്ല, ഇതിലെ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ചര്‍മ്മത്തിന് പോഷണവും ജലാംശവും നല്‍കി ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രണ്ട്...

കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ജെൽ ഒരു മികച്ച കണ്ടീഷണറായി പ്രവർത്തിക്കുകയും മുടി മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

മൂന്ന്...

കറ്റാർവാഴയിൽ ദഹനത്തെ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് ദഹനത്തെ മികച്ച രീതിയിൽ സഹായിക്കും. ദഹനക്കുറവ്, ദഹനക്കേട് എന്നിവയെല്ലാം പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥിതി ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ സമയാസമയം പുറന്തള്ളുന്നതിനും സഹായിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുന്നു.

നാല്...

 കറ്റാർവാഴയിൽ ആൻറി ഓക്സിഡൻറുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന പലതരം വീക്കങ്ങളെ നേരിടാൻ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രക്രിയയെയെയും ഉപാപചയ പ്രവർത്തനങ്ങളെയും മികവുറ്റതാക്കികൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മുഖത്ത് കറ്റാര്‍വാഴ ജെൽ പുരട്ടുന്നത് ശീലമാക്കൂ, ​ഗുണങ്ങളറിയാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടൈപ്പ് 5 പ്രമേഹം ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Health Tips : ബാർലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ