എപ്പോഴും വിശപ്പ് തോന്നുന്നുണ്ടോ ? കാരണങ്ങൾ ഇവയാകാം

Published : Mar 16, 2023, 07:44 PM ISTUpdated : Mar 16, 2023, 07:49 PM IST
എപ്പോഴും വിശപ്പ് തോന്നുന്നുണ്ടോ ? കാരണങ്ങൾ ഇവയാകാം

Synopsis

ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ ദാഹത്തിനും വിശപ്പിനും ഇടയിൽ ശരീരം ആശയക്കുഴപ്പത്തിലാകും. അമിതമായ വിശപ്പിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം. ശരീരത്തിന് ഒരുതരം ദ്രാവകം ആവശ്യമാണെന്നതാണ് ഇതിന് കാരണം.   

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അമിത വിശപ്പ്. കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും ഇത്തരത്തിലുള്ള വിശപ്പ് അനുഭവപ്പെടുമ്പോൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് എല്ലാവരും കഴിക്കുന്നത്. ഇത് കൊളസ്ട്രോൾ അടക്കമുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്ന് പോഷകാഹാര വിദഗ്ധ പൂജ മൽഹോത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഒന്ന്...

വളരെ കുറച്ച് പ്രോട്ടീനും വളരെ കുറച്ച് നാരുകളും കഴിക്കുന്നത് ഇടയ്ക്കിടെ വിശപ്പുണ്ടാക്കും. പ്രോട്ടീനും ഫൈബറും നിങ്ങൾക്ക് ആവശ്യമുള്ള ഊർജം പ്രദാനം ചെയ്യുക മാത്രമല്ല, വിശപ്പിനെ അകറ്റിനിർത്തി കൂടുതൽ നേരം നിറയെ നിലനിർത്തുകയും ചെയ്യുന്നു.

രണ്ട്...

ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ ദാഹത്തിനും വിശപ്പിനും ഇടയിൽ ശരീരം ആശയക്കുഴപ്പത്തിലാകും. അമിതമായ വിശപ്പിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം. ശരീരത്തിന് ഒരുതരം ദ്രാവകം ആവശ്യമാണെന്നതാണ് ഇതിന് കാരണം. 

മൂന്ന്...

ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നതും ഒരു കാരണമാണ്. പഞ്ചസാര അടങ്ങിയ കാർബോഹൈഡ്രേറ്റ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഈ വ്യതിയാനമാണ് വിശപ്പിന്റെ പ്രധാന കാരണം.

നാല്...

ഡയറ്റ് സോഡ കുടിക്കുന്നതും വിശപ്പുണ്ടാക്കുന്നു. എന്നാൽ കൊഴുപ്പ് നീക്കുന്നുണ്ടെങ്കിലും ഡയറ്റ് സോഡ ശരീരഭാരം കൂട്ടുകയാണ് ചെയ്യുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പഞ്ചസാരയുടെ മറ്റു രൂപങ്ങളായ സുക്രോസ്, നിയോടേം തുടങ്ങിയവ പഞ്ചസാരയുടെ അതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരഭാരം കൂടാൻ കാരണമാകും.

അഞ്ച്...

നിങ്ങൾക്ക് നല്ല ഉറക്കം നഷ്ടപ്പെട്ടാൽ, അത് വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം ഉറക്കം ക്ഷീണിതമുണ്ടാക്കാം.

ആറ്...

എല്ലായ്‌പ്പോഴും വിശപ്പ് അനുഭവപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണവും മെഡിക്കൽ കാരണങ്ങളായിരിക്കാം. പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്), ഹൈപ്പോതൈറോയിഡിസം എന്നിവയാണ് ഇടയ്ക്കിടെ വിശപ്പ് തോന്നുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ.

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മനസിൽ സൂക്ഷിക്കേണ്ട 7 കാര്യങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2025 ൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്ത അഞ്ച് രോ​ഗങ്ങൾ ‌
Health Tips : ഈ തണുപ്പ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ