Health Benefits of Honey : അറിയാം തേനിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച്

Published : Aug 06, 2022, 08:06 PM IST
Health Benefits of Honey :  അറിയാം തേനിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച്

Synopsis

തേൻ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റി ഓക്സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് തേൻ. തേനിൽ ധാരാളം ഔഷധ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

തേൻ അസ്കോർബിക് ആസിഡ്, പാന്റോതെനിക് ആസിഡ്, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രത്യേക ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആന്റിഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ROS (റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ്) ശരീരത്തിൽ നിഷ്‌പക്ഷമായി നിലനിർത്തുന്നു.

തേൻ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. എന്നാൽ ഇതിലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിക് സിൻഡ്രോമിൽ നിന്ന് സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തേൻ കഴിക്കുന്നത് അഡിപോനെക്റ്റിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും രക്തനിയന്ത്രണത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കിൽ മിതമായ അളവിൽ തേൻ കഴിക്കണമെന്ന് പബ്മെഡ് സെൻട്രൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?

തേൻ ക്ഷീണവും അലസതയും കുറയ്ക്കാൻ സഹായിക്കുന്നു. ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാൻ തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. തേൻ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ചർമ്മത്തിലെ പൊള്ളൽ, അണുബാധ, ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ തേനിന് കഴിയുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി ആൻഡ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു. തേനിലെ ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ പല ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമാണ്. രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ, പരിമിതമായ അളവിൽ തേൻ കഴിക്കാൻ ശ്രമിക്കണമെന്നും ഡയറ്റീഷ്യന്മാർ പറയുന്നു.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ആറ് കാര്യങ്ങൾ ഓർത്തിരിക്കുക

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം