
പച്ചക്കറികൾ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണെ കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. എന്നാൽ, എല്ലാ പച്ചക്കറികൾക്കും ഒരേ തരത്തിലുള്ള പോഷകമൂല്യങ്ങൾ ഇല്ല. ചിലതിൽ ഉയർന്ന അളവിൽ സോഡിയം ഉണ്ടായിരിക്കാം. ചിലതിൽ പൊട്ടാസ്യം അല്ലെങ്കിൽ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉയർന്നതായിരിക്കാം. നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. കാരണം അവ ശരീരത്തെ ആരോഗ്യകരമാക്കുകയും അതിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു.
പ്രമേഹമുള്ളവർക്ക് ഏതൊക്കെ പച്ചക്കറികൾ കഴിക്കാം? രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്ന ഒരു രോഗമാണ് പ്രമേഹം. അത് നിയന്ത്രിച്ചില്ലെങ്കിൽ വൃക്കരോഗങ്ങൾക്ക് കാരണമാകുകയും നാഡീവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യും. അതിനാൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ പ്രമേഹബാധിതരാണെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ടെൻഷൻ കൊണ്ടുള്ള തലവേദന എങ്ങനെ തിരിച്ചറിയാം?
വഴുതന...
ധാരാളം നാരുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ് വഴുതന. ഇത് രക്തത്തിലേക്ക് കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, അതുവഴി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നു.
ബ്രൊക്കോളി...
ഈ പച്ചക്കറിയിലും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇത് ആമാശയത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
കോളിഫ്ളവർ...
ബ്രോക്കോളി പോലെ നാരുകളുടെ അംശം കൂടുതലുള്ള പച്ചക്കറയാണ് കോളിഫ്ളവർ. ഈ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനൊപ്പം കൂടുതൽ നേരം വയർ നിറയാനും സഹായിക്കുന്നു.
ക്യാരറ്റ്...
ക്യാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിക്കും ആരോഗ്യകരമായ കണ്ണുകൾക്കും സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ക്യാരറ്റ് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. അന്നജം ഇല്ലാത്ത പച്ചക്കറികളാണ്.
വെള്ളരിക്ക...
ഉയർന്ന ജലാംശമുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇത് ജലാംശം നിലനിർത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും വെള്ളരിക്കാ സഹായിക്കുമെന്ന് ഒരു പഠനം കണ്ടെത്തി.
തക്കാളി...
പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് തക്കാളി. ഒരു ഇടത്തരം തക്കാളിയിൽ 5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഏകദേശം 140 ഗ്രാം തക്കാളിക്ക് 15-ൽ താഴെ ജിഐ ഉണ്ട്. ഇത് കുറഞ്ഞ ജിഐ ഭക്ഷണവും പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണവുമാണ്.
ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam