ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, ​ഗുണങ്ങൾ ഇതാണ്

Web Desk   | Asianet News
Published : Dec 26, 2020, 03:15 PM IST
ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, ​ഗുണങ്ങൾ ഇതാണ്

Synopsis

പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. 

ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ട ആരോഗ്യത്തിനും അത്യുത്തമമാണ്. പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. അറിയാം മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാം...

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിക്കുന്നു. ഇടയ്ക്കിടെ ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട വെള്ളം ഏറെ ​ഗുണം ചെയ്യും.

ഓര്‍മ്മശക്തി വർദ്ധിപ്പിക്കാം...

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്  തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ നടത്താന്‍ സഹായിക്കുന്നു.

ഭാരം കുറയ്ക്കാം...

ഭാരം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും വളരെ വലിയ ആശ്വാസം തന്നെയാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 ദഹനക്കേട് മാറ്റുന്നു...

കറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ