Weight Loss : ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വെള്ളം ; മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചും അറിയാം

Published : Oct 20, 2022, 11:18 AM ISTUpdated : Oct 20, 2022, 11:21 AM IST
Weight Loss : ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വെള്ളം ; മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചും അറിയാം

Synopsis

പെരുംജീരകത്തിൽ നാരിന്റെ അളവ് കൂടുതലാണ്. പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ, രാവിലെ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നതാണ് ഉത്തമം.

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം ഭാരം കൂടുന്നതിന് കാരണമാകും. ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പെരുംജീരക വെള്ളം. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് ഈ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു.

പെരുംജീരകത്തിൽ നാരിന്റെ അളവ് കൂടുതലാണ്. പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ, രാവിലെ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നതാണ് ഉത്തമം. പെരുംജീരകത്തിൽ സിങ്ക്, ഫോസ്ഫറസ്, സെലിനിയം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ജീരകവെള്ളം മികച്ചതാണ്.

ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് പരിഹരിക്കാൻ സഹായിക്കും. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് ഉറപ്പാക്കുക. മെച്ചപ്പെട്ട ദഹനം ഭാരത്തിലെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കുന്നതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ പരോക്ഷമായി സഹായിക്കും. പെരുംജീരക വെള്ളം മലബന്ധം ഒഴിവാക്കുകയും മലവിസർജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നതായി," ഫിസിക്കോ ഡയറ്റ് ക്ലിനിക്കിന്റെ സ്ഥാപകനായ ഡയറ്റീഷ്യൻ വിധി ചൗള പറയുന്നു.

ഉദരസംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന എന്നിവയാൽ കഷ്ടപ്പെടുന്നുണ്ടോ? കുടലിലെ ചില എൻസൈമുകളെ സജീവമാക്കുന്നതിനാൽ പെരുംജീരക വെള്ളം മികച്ച കുടൽ ശുദ്ധീകരണത്തിലേക്ക് നയിക്കുന്നു. ഇത് വയർ വീർപ്പിക്കാനും വയറുവേദനയ്ക്ക് പരിഹാരം കാണാനും സഹായിക്കും.

പോഷകങ്ങൾ പൂർണ്ണമായും ആഗിരണം ചെയ്യാനും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പെരുംജീരരം സഹായിക്കുന്നു. അമിതവണ്ണത്തിനുള്ള പ്രധാന ഘടകമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഔഷധ ഗുണങ്ങൾ പെരുംജീരകത്തിലുണ്ട്. പെരുംജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹം, സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ പെരുംജീരക വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. ഗർഭകാലത്തും നിങ്ങൾക്ക് ഇത് കുടിക്കാം. കാരണം ഇത് ദഹനപ്രശ്നങ്ങളും വയറുവേദനയും പരിഹരിക്കാൻ സഹായിക്കും. വയറിളക്കം, മലബന്ധം എന്നിവയെ നേരിടാൻ പെരുംജീരകം സഹായിക്കുന്നു. കൂടാതെ ഗർഭകാലത്ത് അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ലോക ഓസ്റ്റിയോപൊറോസിസ് ദിനം ; അസ്ഥിക്ഷയത്തിന് പിന്നിലെ കാരണങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം