കൊവിഡ് രോ​ഗം ഭേദമായവർക്ക് ​ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

By Web TeamFirst Published Jul 29, 2020, 10:07 AM IST
Highlights

കൊവിഡ് മുക്തരായ നൂറിൽ 78 പേരുടെയും എംആർഐ സ്കാൻ പരിശോധിച്ചപ്പോൾ ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങളുള്ളതായി ഗവേഷകർ കണ്ടെത്തി. 'ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനി' ൽ (JAMA) പഠനം പ്രസിദ്ധീകരിച്ചു.

കൊവിഡ് രോ​ഗം ഭേദമായവർക്ക് ​ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്  പഠനം. കൊവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.

രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഹൃദയാഘാതം ഉണ്ടായത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ജർമനിയിലെ 'ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലി' ലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 'ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനി' ൽ (JAMA) പഠനം പ്രസിദ്ധീകരിച്ചു. 

കൊവിഡ് മുക്തരായ നൂറിൽ 78 പേരുടെയും എംആർഐ സ്കാൻ പരിശോധിച്ചപ്പോൾ ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങളുള്ളതായി ഗവേഷകർ കണ്ടെത്തി. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന 'ട്രോപ്പോനിൻ' (troponin) എന്ന പ്രോട്ടീൻ നില 76 ശതമാനം പേരിലും വലിയ അളവിൽ ഗവേഷകർ കണ്ടെത്തി. 

ഗവേഷണത്തിൽ പങ്കെടുത്ത 60 പേരിൽ കൊവിഡ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തിൽ അണുബാധ ഉള്ളതായി പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷക വാലന്റീന പ്യൂട്ട് മാൻ പറഞ്ഞു. 

ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു...
 

click me!