Pneumonia : പതിവായി വ്യായാമം ചെയ്യുന്നത് ന്യുമോണിയയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു: പഠനം

By Web TeamFirst Published Dec 9, 2021, 12:36 PM IST
Highlights

സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായി എന്ന് ബ്രിസ്റ്റോൾ മെഡിക്കൽ സ്കൂളിലെ എവിഡൻസ് സിന്തസിസിലെ സീനിയർ ലക്ചറായ ഡോ സെറ്റർ കുൻത്സർ പറയുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ന്യുമോണിയ വരാനുള്ള സാധ്യതയും അത് മൂലം മരിക്കാനുള്ള സാധ്യതയും കുറവാണെന്ന് പുതിയ പഠനം. 'ജീറോ സയൻസ് ജേണലിൽ' പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിവ് വ്യായാമം ചെയ്യുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പതിവ് വ്യായാമം ന്യുമോണിയയുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് മുമ്പത്തെ ഗവേഷണങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. 

വ്യായാമവും ന്യുമോണിയയും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ ഗവേഷകർ പ്രസിദ്ധീകരിച്ച എല്ലാ പഠനങ്ങളുടെയും ഒരു സംയോജിത വിശകലനം നടത്തി. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ന്യുമോണിയയും ന്യുമോണിയ സംബന്ധമായ മരണവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ പറയുന്നു. 

 പ്രായം, ലിംഗഭേദം, ബോഡി മാസ് ഇൻഡക്സ്, മദ്യപാനം, പുകവലി, മുൻകാല രോഗങ്ങൾ തുടങ്ങിയവ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. 

സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായി എന്ന് ബ്രിസ്റ്റോൾ മെഡിക്കൽ സ്കൂളിലെ എവിഡൻസ് സിന്തസിസിലെ സീനിയർ ലക്ചറായ ഡോ സെറ്റർ കുൻത്സർ പറയുന്നു.

ന്യുമോണിയ തടയാൻ ആവശ്യമായ ശാരീരിക പ്രവർത്തനങ്ങളുടെ അളവും തീവ്രതയും നിർണ്ണയിക്കാൻ ഞങ്ങളുടെ പഠനത്തിന് കഴിഞ്ഞില്ലെങ്കിലും, ചില ഫലങ്ങൾ സൂചിപ്പിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ 30 മിനിറ്റ് നടക്കുന്നത് ന്യുമോണിയ മൂലമുള്ള മരണത്തിൽ ഒരു സംരക്ഷണ ഫലമുണ്ടാക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിൽ നിന്നും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും കടുത്ത ന്യുമോണിയ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്നും ഡോ. സെറ്റർ പറഞ്ഞു.

ന്യുമോണിയ സാധാരണയായി ബാക്ടീരിയകളോ വൈറസുകളോ മൂലമുണ്ടാകുന്ന ശ്വാസകോശ കോശങ്ങളിലെ അണുബാധയാണ്. ഇത് പ്രായമായവർ, യുവാക്കൾ, മുൻകാല ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ എന്നിവരുടെ മരണത്തിന് കാരണമാകുന്നു. 2016-ൽ ലോകത്തിലെ മരണത്തിന്റെ നാലാമത്തെ പ്രധാന കാരണമായിരുന്നു 
ന്യുമോണിയ. 

അനാരോഗ്യം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായും ന്യുമോണിയ ബന്ധപ്പെട്ടിരിക്കുന്നു. പുകവലി, അമിതമായ മദ്യപാനം, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകൾ, പ്രമേഹം, വൃക്കരോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ന്യുമോണിയയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. 

സ്ഥിരമായി വ്യായാമം ചെയ്യുന്നത് വിട്ടുമാറാത്ത രോഗങ്ങൾ, ന്യുമോണിയ പോലുള്ള പകർച്ചവ്യാധികൾ, അതുപോലെ തന്നെ മരണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിവുണ്ടെന്ന് പഠനത്തിന്റെ കണ്ടെത്തലുകളിൽ ചൂണ്ടിക്കാട്ടുന്നു. 

പ്രതിരോധശേഷി കൂട്ടാൻ കുട്ടികൾക്ക് നൽകാം ഈ ഭക്ഷണങ്ങൾ


 

click me!