Lung Cancer : ശ്വാസകോശ അര്‍ബുദം; ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ

Web Desk   | Asianet News
Published : Dec 09, 2021, 11:37 AM ISTUpdated : Dec 09, 2021, 12:16 PM IST
Lung Cancer : ശ്വാസകോശ അര്‍ബുദം; ശ്ര​ദ്ധിക്കാം ഇക്കാര്യങ്ങൾ

Synopsis

ശ്വാസകോശ അർബുദത്തിന് പുകവലിയാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്നാണ് സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണം ​ദിനംപ്രതി കൂടിവരികയാണ്. സ്ഥിരമായ ചുമ, ശ്വാസതടസ്സം, നെഞ്ചു വേദന, സന്ധി വേദന, ഇടയ്ക്കിടെ തലവേദന, ചുമയ്ക്കുമ്പോൾ രക്തം വരിക എന്നിവയാണ് ശ്വാസകോശാർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ക്യാൻസർ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ട്യൂമർ രൂപപ്പെടുന്നതാണ് ശ്വാസകോശ അർബുദം. അത് സമയബന്ധിതമായി കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ ​ഗുരുതരമായേക്കാം.

ശ്വാസകോശ അർബുദത്തിന് പുകവലിയാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്നാണ് സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. പുകയില ഉപഭോഗവുമായി ബന്ധപ്പെട്ട ശ്വാസകോശ കാൻസർ കേസുകളിൽ കുറവുണ്ടായതായാണ് 
1990 മുതൽ 2012 വരെ നടത്തിയ പഠനത്തിൽ പറയുന്നത്.

 

 

പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുകയെന്നത്. ഇത്തരത്തിൽ ശ്വസിച്ചാൽ ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അത് കാരണമാകും. അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണമെന്നും ​ഗവേഷകർ പറയുന്നു.

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ​ഗുണം ചെയ്യും. ശ്വാസകോശാർബുദം സംബന്ധിച്ച് വരാൻ സാദ്ധ്യതയുളള രോഗലക്ഷണങ്ങൾ മുൻകൂട്ടി കാണുക. വേണ്ട പരിശോധനകൾ നടത്തി ആവശ്യമുളള ചികിത്സ യഥാസമയം തേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

കൊവി‍ഡ് വന്ന് പോയവരിൽ ഒമിക്രോൺ ബാധിക്കാം, നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടമാകും; ലോകാരോഗ്യ സംഘടന
 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്