പതിവായി വ്യായാമം ചെയ്യുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം

Web Desk   | Asianet News
Published : Jul 20, 2020, 09:20 PM ISTUpdated : Jul 20, 2020, 09:36 PM IST
പതിവായി വ്യായാമം ചെയ്യുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം

Synopsis

“വ്യായാമമില്ലായ്മയും വായു മലിനീകരണവും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ ഞങ്ങൾ കണ്ടെത്തി '' - ജോക്കി ക്ലബ് സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ആന്റ് പ്രെെമറി കെയറിലെ അസോസിയേറ്റ് പ്രൊഫ. സിയാങ് ക്വിയാൻ ലാവോ പറയുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലായ സർക്കുലേഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

'' നഗരപ്രദേശങ്ങളിൽ വായു മലിനീകരണത്തിന്റെ അളവ് വർദ്ധിക്കുന്നു, ഇത് വായു മലിനീകരണത്തിന്റെ ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെ കൂടുതൽ വഷളാക്കും,”- ജോക്കി ക്ലബ് സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ആന്റ് പ്രെെമറി കെയറിലെ അസോസിയേറ്റ് പ്രൊഫ. സിയാങ് ക്വിയാൻ ലാവോ  പറയുന്നു.

' വ്യായാമമില്ലായ്മയും വായു മലിനീകരണവും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ ഞങ്ങൾ കണ്ടെത്തി..' - ലാവോ പറഞ്ഞു.

രക്തസമ്മർദ്ദമില്ലാത്ത 140,000 പേരെ അഞ്ച് വർഷത്തോളമായി നിരീക്ഷിച്ച് വരികയായിരുന്നു. വ്യായാമം പതിവായി ചെയ്യുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ഉയർന്ന വായുമലിനീകരണമുള്ള പ്രദേശത്ത് താസിക്കുന്നവരിൽ വ്യായാമം ചെയ്യാത്ത ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് ലാവോ കൂട്ടിച്ചേർത്തു. 

കൊറോണക്കാലമല്ലേ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത് അഞ്ച് കാര്യങ്ങൾ മാത്രം...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?