കൊറോണയുടെ ഭീതിയിലാണ് ലോകം. നിരവധി പേരാണ് കൊവിഡ് എന്ന പകർച്ചവ്യാധി മൂലം മരിക്കുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ കൂടുതലും പിടിപെടാനുള്ള സാധ്യതയെന്ന് വിദ​ഗ്ധർ പറയുന്നു. ' കൊവിഡിനെ ചെറുക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന മാർ​ഗങ്ങളിലൊന്ന്.  മികച്ച രോ​ഗപ്രതിരോധ സംവിധാനത്തിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്....' - ജീവിതശൈലി പരിശീലകൻ ലൂക്ക് കൊട്ടിൻ‌ഹോ പറഞ്ഞു.

 “ നമ്മുടെ രോഗപ്രതിരോധ ശേഷി എങ്ങനെ ശക്തമായി നിലനിർത്തുന്നു എന്നത് കൊറോണ വൈറസിനെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും ഭക്ഷണത്തിലെ മായവും പോലുള്ള പ്രശ്‌നങ്ങളെ നേരിടുവാനും നമ്മെ സഹായിക്കും....”- ലൂക്ക് പറഞ്ഞു.

 ശരിയായ രീതിയിലുള്ള പോഷകാഹാരം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യുക, വേണ്ടത്ര വിശ്രമിക്കുക... എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും” അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ലൂക്ക് പറയുന്നു...

ഒന്ന്...

 നിങ്ങളുടെ അടുക്കളയിലെ ചില ചേരുവകൾ ഉപയോ​ഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.(ഉദാഹരണം...മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, വെളിച്ചെണ്ണ പോലുള്ളവ...) “ലളിതവും സമീകൃതവുമായ ഭക്ഷണം ശരിയായ ഗുണനിലവാരത്തിലുള്ള ചേരുവകളും വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും  ഉപയോഗിച്ച് ശരിയായ രീതിയിൽ പാകം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു...”ലൂക്ക് പറയുന്നു.

“പ്രതിരോധശേഷി ഇല്ലാതാക്കാൻ നമ്മൾ ദിവസവും കഴിക്കുന്ന പഞ്ചസാരയ്ക്ക് സാധിക്കും. പഞ്ചസാര മാത്രമല്ല, സംസ്കരിച്ച ഏതൊരു ഭക്ഷണവും ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ ശത്രുവായിരിക്കും,” അദ്ദേഹം പറഞ്ഞു.

രണ്ട്....

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണെന്നാണ് ലൂക്ക് പറയുന്നത്.ശുദ്ധമായ വെളിച്ചെണ്ണയിൽ ഭക്ഷണം പാകം ചെയ്യാം അല്ലെങ്കിൽ വെളിച്ചെണ്ണ വെറുതെ കഴിക്കാം. വൈറസ്സുകൾക്കെതിരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അതിൽ അടങ്ങിയിരിക്കുന്ന 'ലോറിക് ആസിഡ്' സഹായിക്കുന്നു.

മൂന്ന്...

വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങളായ നെല്ലിക്ക, കാപ്സികം, സിട്രസ് പഴങ്ങൾ, വിറ്റാമിൻ സി സപ്ലിമെന്റുകൾ എന്നിവ നിർബന്ധമായും കഴിക്കേണ്ടതാണ്.

നാല്...

 ഉറക്കക്കുറവ് പോലും പ്രതിരോധശേഷി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ലൂക്ക് പറയുന്നു.  “ ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ ടി സെല്ലുകൾ കുറയുന്നു. ജലദോഷം, ചുമ, പനി, അണുബാധ എന്നിവ ഉണ്ടാകുന്നതിന് കാരണമാകുന്നു ...' - ലൂക്ക് പറഞ്ഞു.

അഞ്ച്...

ചതച്ച ഇഞ്ചി, തേൻ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പ്രതിവിധിയാണ്. 

കൊവിഡ് 19; ചില സാനിറ്റെെസറുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പുമായി എഫ്ഡിഎ ...