കൊവിഡ് 19; ചില സാനിറ്റെെസറുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പുമായി എഫ്ഡിഎ

By Web TeamFirst Published Jul 20, 2020, 6:55 PM IST
Highlights

രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന ചില ഹാൻഡ് സാനിറ്റൈസറുകൾ സുരക്ഷിതമല്ലെന്ന് അമേരിക്കൻ സർക്കാർ സ്ഥാനമായ 'ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ'' (എഫ്ഡിഎ) മുന്നറിയിപ്പ് നൽകുന്നു.

ഈ കൊറോണക്കാലത്ത് ഏറ്റവും കൂടുതലായി ആളുകൾ വാങ്ങുന്ന വസ്തുവാണ് 'ഹാൻഡ് സാനിറ്റൈസറുകൾ'. പലതരത്തിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ ഇന്ന് വിപണിയിലുണ്ട്. മണമുള്ളതും മണമില്ലാത്തതും ഉണ്ട്. ഈ സമയത്ത് പുറത്ത് പോയാലും ബാ​ഗിനുള്ളിൽ ചെറിയൊരു സാനിറ്റെെസറുകൾ കരുതേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന ചില സാനിറ്റൈസറുകൾ സുരക്ഷിതമല്ലെന്ന് അമേരിക്കൻ സർക്കാർ സ്ഥാനമായ  'ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ''  (എഫ്ഡിഎ) മുന്നറിയിപ്പ് നൽകുന്നു.

 ഹാൻഡ് സാനിറ്റൈസറുകളിൽ കുറച്ച് അളവിൽ മദ്യം അടങ്ങിയിട്ടുണ്ട്, ഇത് അണുനാശിനി ആയി പ്രവർത്തിക്കുന്നു. എന്നാൽ, ചില സാനിറ്റൈസറുകളിൽ വിഷാംശം അടങ്ങിയ ആൽക്കഹോളാണ് ഉപയോ​ഗിക്കുന്നത്. ഇത് കാഴ്ച്ച ശക്തി കുറയുന്നതിനും കഠിനമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു.

'എഥനോൾ' (എഥൈൽ ആൽക്കഹോൾ) അടങ്ങിയിരിക്കുന്നതായി ലേബൽ ചെയ്തിട്ടുള്ള ചില ഹാൻഡ് സാനിറ്റൈസറുകളിൽ 'മെഥനോൾ' (methanol) പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ ‘വുഡ് ആൽക്കഹോൾ’ എന്നും അറിയപ്പെടുന്നവെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ മെത്തനോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് എഫ്ഡി‌എ കമ്മീഷണർ സ്റ്റീഫൻ എം ഹാൻ പറയുന്നു.   

ഹാൻഡ് സാനിറ്റൈസറുകളിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഛർദ്ദി, തലവേദന എന്നിവ  അനുഭവപ്പെടാം. 60 ശതമാനം എത്തനോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസറുകൾ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്ന്  'സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ' വ്യക്തമാക്കുന്നു.

ഹാൻഡ് സാനിറ്റൈസർ വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....  

1. കടകളിൽ നിന്ന് വാങ്ങുന്ന സാനിറ്റൈസറുകൾ ഗുണനിലവാരം ഉള്ളതാണോ എന്ന് ഉറപ്പാക്കുക.

2. സാനിറ്റൈസർ വാങ്ങുന്നതിനുമുമ്പ് കുപ്പിയിൽ അതിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ എഴുതിയിരിക്കുന്നത് കഴിയുമെങ്കിൽ വായിച്ചു നോക്കുക. 

3. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, രോഗിയായ ഒരാളെ പരിചരിക്കുമ്പോൾ, ഉപരിതലങ്ങൾ തൊട്ടതിനുശേഷം, വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷമൊക്കെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന്   വിദ​ഗ്ധർ പറയുന്നു. 

4. 60 ശതമാനം മദ്യം അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം. ഇത് രോഗ ബാധിതരാകാതിരിക്കാനും മറ്റുളളവരിലേക്ക് വൈറസ് ബാധ പകരുന്നത് തടയാനും സഹായിക്കും.

5. കാലാവധി കഴിഞ്ഞ സാനിറ്റൈസറുകൾ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കേന്ദ്രസര്‍ക്കാര്‍ അനുമതിക്കായി കാത്ത് പങ്കജകസ്തൂരിയുടെ കൊവിഡ് പ്രതിരോധ മരുന്ന് ...

click me!