രജനീകാന്തിന് സംഭവിച്ചതെന്ത്? അസുഖത്തെ കുറിച്ച് പുതിയ സൂചനകള്‍

By Web TeamFirst Published Oct 29, 2021, 2:18 PM IST
Highlights

രാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ എന്തെങ്കിലും സാരമായ പ്രശ്‌നങ്ങള്‍  ഉണ്ടായിരിക്കണം എന്ന നിഗമനത്തില്‍ തന്നെ തുടരുകയാണ് ഇപ്പോഴും ഒരു വിഭാഗം ആരാധകര്‍. ഇതിനിടെ രജനിയുടെ ആശുപത്രി പ്രവേശവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളും വരികയാണ്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ( Rajinikanth Hospitalised ) . ഈ വാര്‍ത്ത പരന്നതോടെ ആരാധകര്‍ ഒന്നടങ്കം ആശങ്കയിലാകുന്ന കാഴ്ചയാണ് കാണാനായത്. സമൂഹമാധ്യമങ്ങളിലും മറ്റും താരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഔദ്യോഗികമായ വാര്‍ത്തകള്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും നിറഞ്ഞു. 

ഇതോടെ താരത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. സാധാരണഗതിയില്‍ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലതയും അറിയിച്ചു. 

്എന്നാല്‍ രാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ എന്തെങ്കിലും സാരമായ പ്രശ്‌നങ്ങള്‍  ഉണ്ടായിരിക്കണം എന്ന നിഗമനത്തില്‍ തന്നെ തുടരുകയാണ് ഇപ്പോഴും ഒരു വിഭാഗം ആരാധകര്‍. ഇതിനിടെ രജനിയുടെ ആശുപത്രി പ്രവേശവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളും വരികയാണ്. 

രക്തയോട്ടം കുറയുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന 'ഇന്‍ഫാര്‍ക്ഷന്‍' എന്ന പ്രശ്‌നമാണ് രജനിക്ക് സംഭവിച്ചതെന്നാണ് പുതിയ വാര്‍ത്ത. അത്ര ഗൗരവതരമായൊരു മെഡിക്കല്‍ അവസ്ഥയല്ല ഇതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

രക്തക്കുഴലുകളിലെ ബ്ലോക്ക് കാരണമോ, പരിക്ക് മൂലമോ മറ്റോ എല്ലാം ഇങ്ങനെ സംഭവിക്കാമത്രേ. ഇത് സമയബന്ധിതമായ ചികിത്സയിലൂടെ പരിഹരിക്കാനും സാധ്യമാണ്. 

എന്നാല്‍ താരം ഇത്തരത്തിലൊരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പിആര്‍ വിഭാഗത്തിന്റെ പ്രതികരണം. പതിവ് പരിശോധനകള്‍ക്ക് തന്നെയാണ് ആശുപത്രിയിലെത്തിയതെന്ന വാദം തന്നെയാണ് ഇവരും മുന്നോട്ടുവയ്ക്കുന്നത്. നാളെ തന്നെ തിരികെ വീട്ടിലേക്ക് തിരിക്കുമെന്നും ഇവര്‍ സൂചന നല്‍കുന്നുണ്ട്. 

എന്തായാലും താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഇങ്ങനെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാധകരില്‍ ആശങ്ക ഒഴിയുന്നില്ല. വൈകാതെ രജനി തന്നെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴിവര്‍ തുടരുന്നത്.

Also Read:- സ്‌ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ... 

click me!