ഹൃദ്രോഗികള്‍ക്ക് സഹായമായി പുത്തന്‍ പാച്ചുകളുമായി ഗവേഷകര്‍

By Web TeamFirst Published May 2, 2019, 12:01 PM IST
Highlights

ഹൃദ്രോഗത്തിന് ശേഷമുള്ള ഹൃദയപേശികളുടെ വികാസത്തെ തടയാന്‍ സഹായിക്കുന്ന പുതിയ പാച്ചുകളുമായി  എത്തിയിരിക്കുകയാണ് ഗവേഷകര്‍. 

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ലോകത്ത്  പല പഠനങ്ങളും നടക്കുന്നുണ്ട്. ഹൃദ്രോഗം മൂലമുള്ള മരണം കൂടുന്നത് തന്നെയാണ് ഇതിന് കാരണവും.  ഇപ്പോഴിതാ ഹൃദ്രോഗത്തിന് ശേഷമുള്ള ഹൃദയപേശികളുടെ വികാസത്തെ തടയാന്‍ സഹായിക്കുന്ന പുതിയ പാച്ചുകളുമായി  എത്തിയിരിക്കുകയാണ് ഗവേഷകര്‍. അമേരിക്കയിലെയും ചൈനയിലെയും ഒരു സംഘം ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍.

വാട്ടര്‍ ബേസ്ഡ് ആയ ഒരു തരം ഹൈഡ്രോജെല്‍ മെറ്റീരിയല്‍ ആണ് ഈ പാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. 'Left Ventricular Remodelling' എന്നറിയപ്പെടുന്ന ഹൃദയപേശികളുടെ വികാസത്തെ തടുക്കാന്‍ ഈ പാച്ചുകള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഹൃദ്രോഗശേഷമാണ് ഈ പ്രവണത കണ്ടുവരുന്നത്‌. ഇത് പതിയെ വീണ്ടും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ തകിടം മറിച്ചേക്കാം. നാച്ചുറല്‍ ബയോമെഡിക്കല്‍ എഞ്ചിനീറിങ് എന്ന ജേര്‍ണലില്‍ ഈ പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. 


 

click me!