HIV Infection | ചികിത്സയില്ലാതെ തന്നെ എച്ച്‌ഐവിവൈറസിന്റെ പിന്മാറ്റം; കണ്ടെത്തലുമായി ഗവേഷകര്‍

By Web TeamFirst Published Nov 16, 2021, 10:51 PM IST
Highlights

'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന അക്കാഡമിക് മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സന്‍ഫ്രാന്‍സിസ്‌കോയിലെ രോഗിയുടെ കേസ് കൊണ്ടുവന്ന അതേ ഗവേഷകസംഘമാണ് ഈ കേസും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്

എച്ച്‌ഐവി (Human Immunodeficiency Virus) ബാധ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാന്‍ സാധ്യമല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തെ ( AIDS Disease) അടക്കിനിര്‍ത്താനും രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാനും സാധ്യമാണ്. 

മരുന്നുകളുടെയും ചികിത്സയുടെയും അഭാവം തീര്‍ച്ചയായും രോഗം എളുപ്പത്തില്‍ വളരുന്നതിന് ഇടയാക്കും. എന്നാല്‍ അപൂര്‍വ്വം ചിലരുടെ ശരീരം എച്ച്‌ഐവിക്കെതിരായി ജൈവികമായിത്തന്നെ പ്രവര്‍ത്തിക്കുമത്രേ. വൈറസ് പെരുകുന്നത് തടയാനും അങ്ങനെ രോഗത്തെ പ്രകൃത്യാ തന്നെ പിടിച്ചുകെട്ടാനും ഇവര്‍ക്ക് സാധ്യമാണ്.

അത്തരത്തിലൊരു കേസ് 2020ലാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. അമേരിക്കയിലെ സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഒരു സ്ത്രീയായിരുന്നു ഇത്തരത്തില്‍ ചരിത്രം സൃഷ്ടിച്ചത്. ഇപ്പോഴിതാ വീണ്ടും അത്തരമൊരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 

'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന അക്കാഡമിക് മെഡിക്കല്‍ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സന്‍ഫ്രാന്‍സിസ്‌കോയിലെ രോഗിയുടെ കേസ് കൊണ്ടുവന്ന അതേ ഗവേഷകസംഘമാണ് ഈ കേസും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. 

ഇത്തരം സംഭവങ്ങളില്‍ രോഗിയുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പഠിക്കാനായാല്‍ അത് ഭാവിയില്‍ എച്ച്‌ഐവി ചികിത്സയ്ക്ക് ഉതകുന്ന വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാണെന്നും ഗവേഷകര്‍ പറയുന്നു. 

'എച്ച്‌ഐവി വൈറസിനെതിരെ പോരാടാന്‍ രോഗിക്ക് തന്നെ കഴിയുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കേണ്ടതുണ്ട്. ഈ പഠനം പിന്നീട് മറ്റ് രോഗികളിലെ പ്രതിരോധവ്യവസ്ഥയെ പുറത്തുനിന്ന് സ്വാധീനിച്ച് രോഗത്തിനെതിരെ പോരാടാന്‍ പര്യാപ്തമാക്കാന്‍ നമുക്ക് സാധിച്ചേക്കാം...'- യുഎസില്‍ നിന്നുള്ള ഗവേഷകയായ ക്‌സു യൂ പറയുന്നു.

Also Read:- വിവാഹത്തിന് മുമ്പ് നടത്തേണ്ട അഞ്ച്‌ ആരോഗ്യപരിശോധനകള്‍...

click me!