റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ഈ ഏഴ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം...

Published : Feb 02, 2024, 09:38 AM ISTUpdated : Feb 02, 2024, 10:43 AM IST
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന ഈ ഏഴ് ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയാം...

Synopsis

ഫെബ്രുവരി 2-ന് ലോക റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ദിനം. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). 

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 2-ന് ലോക റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ദിനം ആഘോഷിക്കുന്നു. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). ഇത് സന്ധികളില്‍ നീരിനും  വീക്കത്തിനും കാരണമാകുന്നു. ഏത് പ്രായക്കാരെയും ഇത് ബാധിക്കാം. പുരുഷന്മാരേക്കാൾ സ്ത്രീകളെ ഈ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

ആമവാതത്തിന്‍റെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്... 

കൈകൾ, വിരലുകൾ, കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം തുടങ്ങിയവയാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഇത് രാവിലെ ഉണരുമ്പോള്‍ ആണ് കൂടുതലും അനുഭവപ്പെടുക. രാവിലെ ഉണരുമ്പോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നത് ആമവാതത്തിന്‍റെ ഒരു ലക്ഷണമാകാം. കൈക്കുഴകള്‍ക്കും കാല്‍മുട്ടിലും കാലിലുമെല്ലാം ശരീരത്തിന്‍റെ ഇരുവശത്തും ഇത്തരത്തില്‍ തോന്നാം.  

രണ്ട്...

സന്ധികള്‍ ചുവന്നിരിക്കുന്നതും ആമവാതത്തിന്‍റെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇവയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം. 

മൂന്ന്...

സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക. 

നാല്...

മരവിപ്പ്​ പലപ്പോഴും സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാൽമുട്ട്​, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം. 

അഞ്ച്... 

സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ ബാധിക്കാം. 

ആറ്... 

അമിതമായ ക്ഷീണം ആണ് ആമവാതത്തിന്‍റെ മറ്റൊരു ലക്ഷണം. തളര്‍ച്ചയും ക്ഷീണവും പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും, അകാരണമായ ക്ഷീണം നിസാരമാക്കേണ്ട. 

ഏഴ്... 

ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ ഒരു സൂചനയാകാം. പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ സഹായിക്കും ഈ വിറ്റാമിന്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെ വെറുംവയറ്റിലെ ഈ 6 ശീലങ്ങൾ ആരോഗ്യം നശിപ്പിക്കും
മുഖത്തെ ചുളിവകൾ അകറ്റാൻ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ