അരി കഴുകാതെ വേവിച്ചാലേ ആരോഗ്യത്തിന് ഗുണമുള്ളൂ? എന്താണ് ഇതിന്‍റെ യാഥാര്‍ത്ഥ്യം?

Published : Jan 04, 2024, 02:47 PM IST
അരി കഴുകാതെ വേവിച്ചാലേ ആരോഗ്യത്തിന് ഗുണമുള്ളൂ? എന്താണ് ഇതിന്‍റെ യാഥാര്‍ത്ഥ്യം?

Synopsis

ചോറ് കഴിക്കുന്നത് കൊണ്ട് വിശേഷിച്ച് ആരോഗ്യത്തിന് വലിയ കാര്യമില്ലെന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്. അതുപോലെ തന്നെ അരി കഴുകി വേവിക്കുകയാണെങ്കില്‍ അരിയുടെ പോഷകങ്ങളെല്ലാം നഷ്ടപ്പെടും എന്ന് പറയുന്നവരും ഏറെയുണ്ട്

ഇന്ത്യ അടക്കം പല രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് അരി. അരി അങ്ങനെ തന്നെ വേവിച്ച് ചോറാക്കിയും പൊടിച്ച് മറ്റ് പലഹാരങ്ങളാക്കിയുമെല്ലാം നമ്മള്‍ നിത്യവും ഉപയോഗിക്കുന്നു. ഡയറ്റില്‍ നിന്ന് ഒരു രീതിയിലും നമുക്ക് മാറ്റിനിര്‍ത്താൻ സാധിക്കാത്തൊരു ധാന്യം എന്ന് തന്നെ അരിയെ വിശേഷിപ്പിക്കാം. 

എന്നാല്‍ ചോറ് കഴിക്കുന്നത് കൊണ്ട് വിശേഷിച്ച് ആരോഗ്യത്തിന് വലിയ കാര്യമില്ലെന്ന് വാദിക്കുന്നവര്‍ ഏറെയുണ്ട്. അതുപോലെ തന്നെ അരി കഴുകി വേവിക്കുകയാണെങ്കില്‍ അരിയുടെ പോഷകങ്ങളെല്ലാം നഷ്ടപ്പെടും എന്ന് പറയുന്നവരും ഏറെയുണ്ട്. എന്താണ് ഈ വാദങ്ങളുടെയെല്ലാം യാഥാര്‍ത്ഥ്യമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

അരിയോ, അരി ഭക്ഷണമോ എല്ലാം കഴിക്കുന്നത് വെറുതെയാണ് എന്ന വാദം ശരിയല്ല. അരിയാഹാരം നമ്മുടെ ഭക്ഷ്യസംസ്കാരത്തിലുള്ളതാണ്. എന്നുവച്ചാല്‍ നമുക്ക് അരിയാഹാരം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാൻ ശാരീരികമായി തന്നെ പരിമിതകളുണ്ടാകാം. ഓരോ നാട്ടിലും അതത് ഭക്ഷ്യസംസ്കാരമുണ്ട്. അത് അവരുടെ ആരോഗ്യത്തിന്‍റെ ചരിത്രത്തിലും ഉള്ളതാണ്. കാലാവസ്ഥ, കൃഷി, ജോലി എന്നിങ്ങനെ മനുഷ്യന്‍റെ വിവിധ ജീവിതസാഹചര്യങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഭക്ഷണമാണല്ലോ കഴിക്കേണ്ടത്.

നമുക്ക് 'എനര്‍ജി' അഥവാ ഉന്മേഷം നല്‍കുന്നതില്‍ അരിയാഹാരത്തിന് വലിയ പങ്കുണ്ട്. കാരണം അരി- കാര്‍ബോഹൈഡ്രേറ്റിന്‍റെ (അന്നജം) മികച്ച സ്രോതസാണ്. ഇതാണ് നമുക്ക് ഊര്‍ജ്ജം നല്‍കുന്നത്. ഇതില്‍ തന്നെ ബ്രൗണ്‍ റൈസ് ആണെങ്കില്‍ കൂട്ടത്തില്‍ ഫൈബര്‍, മാംഗനീസ്, സെലീനിയം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ധാതുക്കളാലും വൈറ്റമിനുകളാലും സമ്പന്നമാണ്. 

ഇനി, അരി കഴുകി വേവിക്കുന്നത് പോഷകങ്ങളെ നഷ്ടപ്പെടുത്തും എന്ന വാദവും ശരിയല്ല. അരി നന്നായി കഴുകിയെടുക്കുമ്പോള്‍ ചില ഘടകങ്ങളെല്ലാം ഇതിലൂടെ നഷ്ടമാകുന്നുവെന്നത് സത്യമാണ്. പക്ഷേ അരി കഴിക്കുന്നതിന്‍റെ ലക്ഷ്യം തീര്‍ത്തും ഇല്ലാതാകുന്നില്ല. എന്ന് മാത്രമല്ല അരി കഴുകാതെ ഉപയോഗിക്കുന്നത് അപകടവുമാണ്. 

പല കമ്മ്യൂണിറ്റികളും അരി കഴുകാതെ ഉപയോഗിക്കാറുണ്ട്. ഒരുപക്ഷേ അവരുടെ ശരീരം ഇതിനോട് യോജിക്കപ്പെട്ടത് മൂലമാകാം. അല്ലെങ്കില്‍ അവിടങ്ങളിലെ അരി ഉത്പാദന പ്രക്രിയ അത്രമാത്രം സുരക്ഷിതമാകാം. 

നമ്മുടെ നാട്ടില്‍ കീടനാശിനിയുടെ അംശം, അഴുക്ക്, പൊടി, ചെറിയ കീടങ്ങള്‍, മൈക്രോ -പ്ലാസ്റ്റിക്, ആര്‍സെനക്- ലെഡ് പോലുള്ള അപകടകാരികളായ ഘടകങ്ങള്‍ എല്ലാം അരിയില്‍ കാണാറുണ്ട്. ഇവയെല്ലാം ഭക്ഷണത്തില്‍ കലരാതിരിക്കാൻ അരി കഴുകിയേ മതിയാകൂ. വേവിക്കാനിടും മുമ്പ് മൂന്നോ നാലോ തവണയെങ്കിലും അരി കഴുകിയെടുക്കണം. ഇത് നിര്‍ബന്ധമായും പിന്തുടരുക. 

Also Read:- മഞ്ഞുകാലത്ത് വൈറ്റമിൻ ഡി കുറവ് നിങ്ങളെ തളര്‍ത്താതിരിക്കാൻ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ