കട്ടിയുള്ള തലമുടി ലഭിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
നല്ല ആരോഗ്യമുള്ള തലമുടി ലഭിക്കണമെങ്കിൽ അതിനനുസരിച്ചുള്ള പോഷകങ്ങൾ തലമുടിക്ക് നൽകേണ്ടതുണ്ട്. കട്ടിയുള്ള തലമുടി ലഭിക്കാൻ ഇത്രയും ചെയ്താൽ മതി.

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ
അയൺ, സിങ്ക്, വിറ്റാമിൻ ഡി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സമ്മർദ്ദം കുറയ്ക്കണം
എപ്പോഴും സമ്മർദ്ദം ഉണ്ടാവുന്നത് മുടികൊഴിച്ചിലിനും തലമുടിയുടെ കട്ടി കുറയുന്നതിനും കാരണമാകുന്നു. അതിനാൽ സമ്മർദ്ദം ഉണ്ടാവുന്നത് തടയണം.
സ്കാൽപ് മസാജ് ചെയ്യാം
നിരന്തരമായി സ്കാൽപ് മസാജ് ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ നല്ലതാണ്. ഇത് തലമുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
നല്ല എണ്ണകൾ ഉപയോഗിക്കാം
തലമുടിയിൽ നല്ല എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് മുടിയെ കൂടുതൽ മൃദുലമാക്കുന്നു.
പരിചരണം
ഇടയ്ക്കിടെ ഷാംപൂ ചെയ്യാനും തലമുടിക്ക് ആവശ്യമായ പരിചരണങ്ങൾ നൽകാനും ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ആരോഗ്യമുള്ള തലമുടി നിങ്ങൾക്ക് ലഭിക്കുകയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

