മുഖത്തെ ചുളിവുകൾ മാറാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Nov 04, 2023, 04:39 PM IST
മുഖത്തെ ചുളിവുകൾ മാറാൻ റോസ് വാട്ടർ ; ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

യുവത്വവും തിളങ്ങുന്നതുമായ ചർമ്മത്തിന് റോസ് വാട്ടർ സഹായകമാണ്. റോസ് വാട്ടർ സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. അതിനാൽ, ഇത് ഉപയോഗിക്കുന്നത് മുഖത്തിന് കാര്യമായ ഗുണം ചെയ്യും.  

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഇന്ന് മിക്ക ആളുകളും മുഖത്ത് പതിവായി പുരട്ടുന്ന ഒന്നാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ കൂടിയാണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്.

യുവത്വവും തിളങ്ങുന്നതുമായ ചർമ്മത്തിന് റോസ് വാട്ടർ സഹായകമാണ്. റോസ് വാട്ടർ സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. അതിനാൽ, ഇത് ഉപയോഗിക്കുന്നത് മുഖത്തിന് കാര്യമായ ഗുണം ചെയ്യും. ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് ആരോഗ്യകരവും തിളക്കവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടർ ചർമ്മത്തിന്റെ പിഎച്ച് നില നിലനിർത്താൻ സഹായിക്കുന്നു.

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

‌റോസ് വാട്ടറിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ, ഇത് പതിവായി ഉപയോഗിക്കുന്നത് യുവത്വവും തിളങ്ങുന്ന മുഖവും നൽകും.റോസ് വാട്ടറിൽ അൽപം കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് കാലിലും കെെകളിലും പുരട്ടുന്നത് വരണ്ട ചർമ്മം മാറുന്നതിന് സഹായകമാണ്. റോസ് വാട്ടർ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായകമാണ്. 

മല്ലിയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

 

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും