കരീനയുടെ 'ഡയറ്റ് പ്ലാൻ' വിശദീകരിച്ച് ന്യൂട്രീഷ്യനിസ്റ്റ് റുജുത

Web Desk   | Asianet News
Published : Aug 16, 2020, 03:56 PM ISTUpdated : Aug 16, 2020, 04:07 PM IST
കരീനയുടെ 'ഡയറ്റ് പ്ലാൻ' വിശദീകരിച്ച്  ന്യൂട്രീഷ്യനിസ്റ്റ് റുജുത

Synopsis

സുന്ദരിയായിരിക്കാൻ നല്ല ഭക്ഷണങ്ങൾ ഉപേക്ഷിക്കണ്ടതില്ലെന്നും സുസ്ഥിരമായ ഡയറ്റ് നിങ്ങളെ സെക്സിയായി നിലനിർത്തുന്നു എന്ന് പറഞ്ഞാണ് റുജുത ഡയറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കരീനയുടെ സെക്സി ചിത്രവും  റുജുത പങ്കുവച്ചിട്ടുണ്ട്.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ഭാര്യയായ കരീന അടുത്തിടെ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്നു. കരീന വീണ്ടും അമ്മായകുന്നെന്ന വിവരം താരദമ്പതികൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരാധകരെ അറിയിച്ചിരുന്നു. 

ഇപ്പോഴിതാ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റും കരീനയുടെ പേഴ്സണൽ ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കരീനയുടെ ഡയറ്റ് പ്ലാൻ വിശദീകരിച്ചാണ് റുജുത പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുന്ദരിയായിരിക്കാൻ നല്ല ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടതില്ലെന്നും സുസ്ഥിരമായ ഡയറ്റ് നിങ്ങളെ സെക്സിയായി നിലനിർത്തുന്നു എന്ന് പറഞ്ഞാണ് റുജുത ഡയറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കരീനയുടെ സെക്സി ചിത്രവും റുജുത പങ്കുവച്ചിട്ടുണ്ട്.

രാവിലെ  ഒൻപത് - പത്ത് മണി ആകുന്നതോടെ കുതിർത്തു വച്ച ബദാമോ പഴമോ ആണ് കരീനാ കഴിക്കുന്നത്. അടുത്ത ഭക്ഷണം പന്ത്രണ്ടാകുന്നതോടെയാണ്, ഇത് തൈര് സാദവും പപ്പടവുമായിരിക്കും അല്ലെങ്കിൽ റൊട്ടി, പനീർ സബ്ജി, പരിപ്പ് കറി എന്നിവയായിരിക്കും.

 രണ്ടിനും മൂന്നിനും ഇടയ്ക്ക് മൂന്നാമത്തെ ഭക്ഷണം കഴിക്കും. ഇത് ഒരു ചെറിയ ബൗൾ പപ്പായയും അല്ലെങ്കിൽ ഒരുകൈ പീനട്ടും ചീസുമായിരിക്കും.അടുത്ത ഭക്ഷണം അഞ്ചിനും ആറിനും ഇടയ്ക്കാണ്.  മാം​ഗോ മിൽക് ഷേക്ക് അല്ലെങ്കിൽ ഒരു ബൗൾ ലിച്ചി, എന്നിവയേതെങ്കിൽ‌ മാത്രം. 

രാത്രി എട്ട് മണിയ്ക്ക് വെജ് പുലാവ്- റായ്ത്ത അല്ലെങ്കിൽ പാലക് റൊട്ടി- ബൂന്ദി റായ്ത്ത എന്നിവയേതെങ്കിലുമാവും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കരീനാ മഞ്ഞൾ ചേർത്ത പാൽ കുടിക്കാറുണ്ടെന്നും റുജുത പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ