റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

By Web TeamFirst Published Dec 5, 2020, 8:57 PM IST
Highlights

വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. വാക്‌സിന് ഗുരുതര പാർശ്വ ഫലങ്ങളൊന്നും ഇല്ലെന്നും റഷ്യ അവകാശവാദം ഉന്നയിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ സ്പുട്‌നിക് ഫൈവിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്.

റഷ്യയിൽ കൊവിഡ‍് വാക്‌സിൻ വിതരണം ആരംഭിച്ചു. റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിനായ സ്പുട്‌നിക് 5 ആണ് രോഗികൾക്ക് നൽകുന്നത്. മോസ്‌കോയിലെ ക്ലിനിക്കുകളിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർക്കാണ് കുത്തിവയ്പ്പ് നൽകിയത്.

വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. വാക്‌സിന് ഗുരുതര പാർശ്വ ഫലങ്ങളൊന്നും ഇല്ലെന്നും റഷ്യ അവകാശവാദം ഉന്നയിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ സ്പുട്‌നിക് ഫൈവിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്.

സ്‌കൂളുകളിലും ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ നഗരത്തിലെ 13 ദശലക്ഷം ജനങ്ങൾക്ക് വാക്‌സിന് വിതരണം ചെയ്യുമെന്ന് മോസ്‌കോ മേയർ സെർജയ് സോബ്യാനിൻ വ്യക്തമാക്കിയിരുന്നു. വാക്‌സിൻ ലഭ്യതയ്ക്ക് അനുസരിച്ച് പട്ടിക വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

വാക്‌സിന്‍ ആദ്യം ലഭിക്കേണ്ട പട്ടികയിലുള്ളവര്‍ക്ക് 18 നും 60 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്ക് 70 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി സൗജന്യകൂടിക്കാഴ്ച്ചക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

click me!