'കാണുമ്പോള്‍ തമാശയാണെന്ന് തോന്നും'; വീഡിയോ പങ്കുവച്ച് സാമന്ത

Published : Feb 17, 2023, 05:55 PM IST
'കാണുമ്പോള്‍ തമാശയാണെന്ന് തോന്നും'; വീഡിയോ പങ്കുവച്ച് സാമന്ത

Synopsis

തെന്നിന്ത്യൻ സൂപ്പര്‍ താരമായ സാമന്ത റൂത്ത് പ്രഭു ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു വീഡിയോ നോക്കൂ. നിങ്ങള്‍ക്കൊരുപക്ഷേ കാഴ്ചയില്‍ ഇത് തമാശയായി തോന്നാം. എന്നാല്‍ സംഗതി, തമാശയല്ലെന്നും നിങ്ങള്‍ക്കിത് ശ്രമിക്കാനാകുമോയെന്നുമുള്ള ചോദ്യത്തോടെയാണ് സാമന്ത തന്‍റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഫിറ്റ്നസിന് പ്രാധാന്യം നല്‍കുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇക്കാര്യത്തില്‍ പ്രായമോ ലിംഗവ്യത്യാസമോ ഒന്നും ഘടകമായി വരാറില്ല.  ഡയറ്റും വര്‍ക്കൗട്ടുമെല്ലാമായി ഫിറ്റ്നസിന് വേണ്ടി നല്ലരീതിയില്‍ ശ്രമിക്കുന്നവരാണ് ഭൂരിപക്ഷം താരങ്ങളും. 

താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ തന്നെ ഇതിന് തെളിവാണ്. താരങ്ങളോ സെലിബ്രിറ്റികളോ ആകട്ടെ ഇവരില്‍ വലിയൊരു വിഭാഗം പേരും തങ്ങളുടെ വര്‍ക്കൗട്ട് - ഡയറ്റ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. 

ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പര്‍ താരമായ സാമന്ത റൂത്ത് പ്രഭു ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു വീഡിയോ നോക്കൂ. നിങ്ങള്‍ക്കൊരുപക്ഷേ കാഴ്ചയില്‍ ഇത് തമാശയായി തോന്നാം. എന്നാല്‍ സംഗതി, തമാശയല്ലെന്നും നിങ്ങള്‍ക്കിത് ശ്രമിക്കാനാകുമോയെന്നുമുള്ള ചോദ്യത്തോടെയാണ് സാമന്ത തന്‍റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

 

കൂടുതല്‍ ശക്തിപ്പെടാനുള്ള വര്‍ഷമാണ് 2023 എന്നും സാമന്ത വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. നേരത്തെ - പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗം തന്നെ ബാധിച്ചതായി താരം തുറന്നുപറഞ്ഞിരുന്നു. ഇതിന് ശേഷം ചികിത്സയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമന്ത പങ്കുവച്ചിരുന്നു. 

ശരീരചലനങ്ങളെ ബാധിക്കുന്ന രോഗമാണ് മയോസൈറ്റിസ്. വേണ്ടവിധം ശ്രദ്ധ കിട്ടിയില്ലെങ്കില്‍ ക്രമേണ എഴുന്നേറ്റ് നടക്കുന്നതിനോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിനോ പോലും സാധിക്കാത്ത വിധത്തിലുള്ള അവസ്ഥ വരാവുന്ന രോഗം. എന്നാല്‍ സാമന്തയുടെ ചികിത്സ ഫലപ്രദമായി തന്നെ മുന്നോട്ടുപോകുന്നുവെന്നാണ് താരം നല്‍കുന്ന സൂചന. ഇതിനിടെ രോഗബാധയ്ക്ക് ശേഷം മാനസികമായി ഏറെ തകര്‍ന്ന അവസ്ഥയും താരം പങ്കുവച്ചിരുന്നു.

ഈ ഘട്ടങ്ങളിലെല്ലാം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കം നിരവധി പേരും ആരാധകരും സാമന്തയ്ക്ക് പിന്തുണ നല്‍കിയിരുന്നു. വിവാഹമോചനവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും താരത്തിനെ മാനസികമായി ബാധിച്ചിരുന്നു.

എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നൊരു വ്യക്തി കൂടിയാണ് സാമന്ത. ഇതിന് തെളിവാണ് ഏത് അവസ്ഥയിലും വര്‍ക്കൗട്ട് മുടക്കാത്ത സാമന്തയുടെ രീതി.ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വര്‍ക്കൗട്ട് ചിത്രങ്ങളോ വീഡിയോകളോ സാമന്ത പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്‍റെ പേഴ്സണല്‍ ട്രെയിനറെ കുറിച്ചും സാമന്ത ഇൻസ്റ്റയില്‍ പങ്കുവച്ചിരുന്നു.

'ശാകുന്തളം' ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. ഏപ്രില്‍ പതിനാലിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. മലയാളിയായ ദേവ് മോഹനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 

Also Read:- 'അസുഖം വന്നതോടെ സാമന്തയുടെ ഭംഗിയും തിളക്കവുമെല്ലാം പോയി'; മറുപടിയുമായി സാമന്ത

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ