തല കീഴായി കിടന്ന് യോഗ; നടി പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു

Web Desk   | others
Published : Apr 15, 2021, 02:16 PM IST
തല കീഴായി കിടന്ന് യോഗ; നടി പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു

Synopsis

ജിവിതം പിടിച്ചുവയ്ക്കുന്നതിന്റെയും തുറന്നുവിടുന്നതിന്റെയും ഒരു 'ബാലന്‍സ്' ആണെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രീത്തിംഗുമായി ബന്ധപ്പെട്ട ടിപ് ആണിതെന്നാണ് സൂചന  

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്‌നസ് വിഷയങ്ങളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട്. പലരും സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുമുണ്ട്. 

ഇക്കൂട്ടത്തിലൊരാളാണ് സാമന്ത. വിവാഹിതയായ ശേഷം തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ സാമന്ത സഹകരിച്ചിട്ടുള്ളൂ. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ 'ആക്ടീവ്' ആണ് താരം. യോഗയാണ് ഫിറ്റ്‌നസിന് വേണ്ടി സാമന്ത അവലംബിക്കുന്ന രീതി. 

അതിനാല്‍ത്തന്നെ മിക്കവാറും യോഗ പോസുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത്. ഇത്തരത്തില്‍ ഏറ്റവും പുതുതായി സാമന്ത പങ്കുവച്ച യോഗ ചിത്രം ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. തല കീഴായി തൂങ്ങിക്കിടക്കുന്ന തരത്തിലാണ് ചിത്രത്തില്‍ സാമന്തയെ കാണുന്നത്. അല്‍പം വിഷമത പിടിച്ചൊരു പോസ് ആണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

 

 

ജീവിതം പിടിച്ചുവയ്ക്കുന്നതിന്റെയും തുറന്നുവിടുന്നതിന്റെയും ഒരു 'ബാലന്‍സ്' ആണെന്ന അടിക്കുറിപ്പോടെയാണ് സാമന്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രീത്തിംഗുമായി ബന്ധപ്പെട്ട ടിപ് ആണിതെന്നാണ് സൂചന. എന്തായാലും സ്ത്രീകളടക്കം നിരവധി പേരാണ് സാമന്തയുടെ യോഗ ചിത്രത്തിന് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. ഏറെ പ്രചോദനം നല്‍കുന്നതാണ് ചിത്രമെന്നാണ് അധികപേരും കുറിച്ചിരിക്കുന്നത്.

Also Read:- പരിശീലകനെ കടത്തിവെട്ടി ടൈഗര്‍; ഫിറ്റ്‌നസ് പ്രേമികള്‍ ഇഷ്ടപ്പെടും ഈ വീഡിയോ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!