
ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയര്‍ന്ന സാധ്യതയാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. കൊവിഡിനെ തടയാന്‍ നിരവധി പ്രതിരോധമാര്‍ഗങ്ങളാണ് നടന്നുവരുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും മാസ്‌ക് ധരിക്കാനും ഹസ്തദാനം ഒഴിവാക്കാനും ആരോഗ്യ വകുപ്പ് തന്നെ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിനിടയില്‍ വീടിനെയും അണുവിമുക്തമാക്കാന്‍ മറക്കേണ്ട.
എപ്പോഴും തൊടുന്ന ഇടങ്ങള്‍ ആദ്യം അണുവിമുക്തമാക്കാം. ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്ന ഇടങ്ങളില്‍ വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച് ഫ്രിഡ്ജ് ഡോര്‍, സിങ്ക്, റിമോട്ട് കണ്‍ട്രോള്‍, കതകിന്‍റെ പിടി , തറ തുടങ്ങിയിടം. നല്ല അണുനാശിനി ഉപയോഗിച്ച് ദിവസവും രണ്ട് നേരവും ഈ സ്ഥലങ്ങള്‍ തുടയ്ക്കാന്‍ ശ്രമിക്കുക. ബാത്ത് റൂമിന്റെയും അടുക്കളയുടെയും തറ ബ്ലീച്ച് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam