വെള്ളത്തില്‍ നിന്ന് പോലും ക്യാന്‍സര്‍; അറിയുക...

Published : Sep 26, 2019, 10:38 PM ISTUpdated : Sep 26, 2019, 10:39 PM IST
വെള്ളത്തില്‍ നിന്ന് പോലും ക്യാന്‍സര്‍; അറിയുക...

Synopsis

പച്ചവെള്ളം പോലും വിശ്വസിച്ച് കുടിക്കാന്‍ പറ്റാത്ത അവസ്ഥ വിദൂരമല്ല എന്ന് സൂചിപ്പിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെള്ളത്തില്‍ നിന്നും പോലും ക്യാന്‍സര്‍ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

പച്ചവെള്ളം പോലും വിശ്വസിച്ച് കുടിക്കാന്‍ പറ്റാത്ത അവസ്ഥ വിദൂരമല്ല എന്ന് സൂചിപ്പിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെള്ളത്തില്‍ നിന്നും പോലും ക്യാന്‍സര്‍ ഉണ്ടാകുമെന്നാണ് വാഷിംഗ്ടണ്‍ എൻവയൺമെന്‍റ് വര്‍ക്കിങ് ഗ്രൂപ്പ്‌ നടത്തിയ  ഗവേഷണം പറയുന്നത്. ടാപ്പ് വെള്ളത്തില്‍നിന്നും ക്യന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആർസെനിക്  നിന്നാണ് ക്യാന്‍സര്‍ സാധ്യതയെ കുറിച്ച് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ 48,363 കമ്യൂണിറ്റി വാട്ടര്‍ സിസ്റ്റങ്ങളില്‍  പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

അടുത്തിടെ പ്രസിദ്ധീകരിച്ച ഹെലിയോണ്‍ പേപ്പറില്‍ ഇവര്‍ ഈ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ക്യാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങളെ കുറിച്ച് 1990 മുതല്‍  ഇവര്‍ പല പഠനങ്ങങ്ങളും നടത്തുന്നുണ്ട്. അന്തരീക്ഷമലിനീകരണം ഇതില്‍ ഒന്നാണെന്നും ഇവര്‍ പറയുന്നു.

വെള്ളത്തില്‍ പലതരം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ 22 വ്യത്യസ്ത മലിനീകരണ കാരണങ്ങളെ കുറിച്ച് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണഏജന്‍സിയും OEHHA യും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവയില്‍ ഓരോന്നും ക്യാന്‍സര്‍ സാധ്യത എത്രത്തോളം വര്‍ധിപ്പിക്കുന്നു എന്നൊരു ബെഞ്ച്‌മാര്‍ക്കും ഇവര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ആര്‍സെനിക് തന്നെയാണ് ഏറ്റവും അപകടകരമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കരുത്, കാരണങ്ങൾ ഇതാണ്
കൂടുതൽ നേരം ഉറങ്ങുന്നത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം; ഇക്കാര്യങ്ങൾ അവഗണിക്കരുത്