ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Published : Sep 22, 2022, 10:28 PM ISTUpdated : Sep 22, 2022, 10:31 PM IST
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Synopsis

പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നല്ല രീതിയുള്ള ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ 70 ശതമാനത്തോളം പേര്‍ക്കും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഗർഭധാരണത്തിന് അനുകൂലവും തടസവുമായി നിൽക്കുന്ന കാര്യങ്ങൾ പലതമുണ്ട്. ഇതിൽ ശാരീരികവും മാനസികവുമായ കാര്യങ്ങൾ പെടും. ജീവിതശൈലി, സമ്മർദ്ദം, ഭക്ഷണം എന്നിവ വന്ധ്യതയിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പല സ്ത്രീകളും മനസ്സിലാക്കുന്നില്ല...- ഒരു സർട്ടിഫൈഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്ധയായ ജെയ്ൻ വില്യംസ് പറയുന്നു. 

പ്രത്യുൽപാദനക്ഷമതയെ പിന്തുണയ്ക്കുന്ന ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ കുടൽ സൂക്ഷ്മാണുക്കളെ വർദ്ധിപ്പിക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? 

പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നല്ല രീതിയുള്ള ഭക്ഷണക്രമം പിന്തുടർന്നാൽ 70 ശതമാനത്തോളം പേർക്കും ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാൻ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ​ഗർഭധാരണ സാധ്യത കൂട്ടുന്നതെന്നതറിയാം...

ഒന്ന്...

വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് അവാക്കാഡോ, ഗര്ഭപാത്രത്തിന്റെ പാളി മെച്ചപ്പെടുത്തുന്നതിന് ഇത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ എന്നിവയാലും മറ്റ് വിറ്റാമിനുകളെ ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.

 

 

രണ്ട്...

ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷൻ ട്യൂബിലെ ചെറിയ അപാകതകൾ പോലും പരിഹരിക്കാൻ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിർത്തുന്ന വിവിധ വിറ്റമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.  

മൂന്ന്...

കാൽസ്യം, ഇരുമ്പ്, ഫോളേറ്റ് എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് പച്ചനിറത്തിലെ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് ​ഗർഭധാരണ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ.

നാല്...

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആൻറ് ഓക്സിഡൻറ്സ് സെല്ലുകളുടെ തകരാറുകൾ കുറയ്ക്കുന്നു. പ്രത്യേകിച്ചും പ്രത്യുത്പാദന അവയവങ്ങളിൽ. ചെറിയും ആപ്പിളുമാണ് ഇതിന് ഏറ്റവും ഉത്തമമായ പഴങ്ങൾ.

 

 

അഞ്ച്...

ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കലവറയാണ് നട്സുകൾ. ഇവ ഗർഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതൽ ക്ഷമത നൽകാൻ ഇവയ്ക്ക് കഴിയും.

ആറ്...

സാൽമൺ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാൻ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാൻ സഹായിക്കും.

ഏഴ്...

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രോജസ്റ്ററോൺ ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദ്രോ​ഗമുള്ളവർ ഓട്സ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം