ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ

By Web TeamFirst Published Feb 4, 2020, 2:28 PM IST
Highlights

ഹാനികരമായ ഭക്ഷണങ്ങളെ ഒഴിവാക്കി നിര്‍ത്തിയാൽ ഒരു പരിധിവരെ ക്യാൻസര്‍ ഒഴിവാക്കാവുന്നതാണ്. ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ ക്യാൻസർ കണ്ടു വരുന്നു. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ കണ്ടു വരികയാണ്. തെറ്റായ ഭക്ഷണശീലമാണ് ക്യാൻസർ പിടിപെടുന്നതിനുള്ള പ്രധാന കാരണമായി പഠനങ്ങൾ പറയുന്നത്. 

അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്. ഇവയിൽ ചിലതെങ്കിലും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഹാനികരമായ ഭക്ഷണങ്ങളെ ഒഴിവാക്കി നിര്‍ത്തിയാൽ ഒരു പരിധിവരെ ക്യാൻസര്‍ ഒഴിവാക്കാവുന്നതാണ്. ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം...

സ്നാക്ക്‌സ്...

ചിപ്സ്, മിക്‌ചര്‍ പോലെയുള്ള വറുത്ത സ്‌നാക്ക് സ്ഥിരമായും അമിതമായും കഴിക്കുന്നത് ക്യാൻസറിന് കാരണമാകുന്നു. ഇത്തരം സ്‌നാക്ക്‌സ് കഴിക്കാൻ ഏതൊരാളും ഇഷ‌്ടപ്പെടുന്നു, എന്നാൽ ഇവ എത്രത്തോളം അപകടകരമാണെന്ന കാര്യം ആര്‍ക്കും അറിയില്ല.

 പോപ്‌കോണ്‍...

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന് വിഭവമാണ് പോപ്കോൺ. മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കാൻ ഫുഡ്...

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

 ട്രാൻസ് ഫാറ്റ് ഫുഡ്...

അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയിൽ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്‌ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു. 

കോളകള്‍...

 കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്‌ടമാണ്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്. 

പഞ്ചസാര... 

പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും. 
 

click me!