ക്യാൻസർ ഭയപ്പെടേണ്ട അസുഖമല്ല, പലരും പറഞ്ഞത് മോഹനൻ വൈദ്യരെ കാണിക്കാനാണ്; ക്യാൻസറിനെ അതിജീവിച്ച ഷെരീഫിന്റെ കുറിപ്പ്

Web Desk   | Asianet News
Published : Feb 04, 2020, 01:01 PM ISTUpdated : Feb 04, 2020, 01:20 PM IST
ക്യാൻസർ ഭയപ്പെടേണ്ട അസുഖമല്ല, പലരും പറഞ്ഞത് മോഹനൻ വൈദ്യരെ കാണിക്കാനാണ്; ക്യാൻസറിനെ അതിജീവിച്ച ഷെരീഫിന്റെ കുറിപ്പ്

Synopsis

നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മൾ. മോഡേൺ മെഡിസിൻ അത്രത്തോളം അഡ്വൻസ്ഡ് ആണ്- ക്യാൻസറിനെ അതിജീവിച്ച ഷെരീഫ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. 

ക്യാൻസർ തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രാമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മെഡിക്കൽ സഹായം തേടുക. തുടർച്ചയായി വരുന്ന അസുഖങ്ങൾ വെച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതൽ പൈൽസ് വരെ ശ്രദ്ധിക്കണം. നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മൾ. മോഡേൺ മെഡിസിൻ അത്രത്തോളം അഡ്വൻസ്ഡ് ആണ്- ക്യാൻസറിനെ അതിജീവിച്ച ഷെരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ക്യാൻസറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. പ്രതേകിച്ചും സർവൈവ് ചെയ്തവർ. ഇന്നും കൃത്യമായ കൗൺസലിംഗ് നൽകുന്നതിൽ നമ്മൾ പിന്നിലാണ് എന്നത് യാഥാർഥ്യമാണ്. അസുഖം കണ്ടെത്തിയാൽ ഏറ്റവും അടുത്തവർ അവരെ ചേർത്ത്പിടിക്കുക. മാനസികാരോഗ്യം ഇവരെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. ദീർഘമായ ഒരാലിംഗനം, കൂടെയുണ്ടെടാ എന്നൊരു വാക്ക് അതൊക്കെ മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനെന്നും ഷെരീഫ് പോസ്റ്റിൽ‌ പറയുന്നു.

ഷെരീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

ബയോപ്സി റിപ്പോർട്ടിൽ അസുഖം ഡയഗ്‌നോസ് ചെയ്തപ്പോയും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കുറച്ചു മാറിനിന്ന് ഒരു സിഗരറ്റിനു തീ കൊടുത്തു ആസ്വദിച്ചു വലിച്ചു പുകയൂതി വിട്ടു. ആരോടും പറയാനുണ്ടായിരുന്നില്ല. സിഗരറ്റ് നൽകിയിരുന്ന ആത്മവിശ്വാസം ഭയങ്കരമായിരുന്നു.

അജീഷിനോടും അനീഷിനോടും മാത്രമാണ് പറഞ്ഞിരുന്നത്. ജീവിതത്തിൽ മാസ്ക് ഇടാത്തത് കൊണ്ട് അടുത്തബന്ധുക്കൾക്ക് പോലും അസ്വീകാര്യനായിരുന്നത് കൊണ്ട് കീമോതെറാപ്പി കഴിയുന്നതു വരെ രഹസ്യമാക്കി കൊണ്ട്നടന്നു. അജീഷിന്റെ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ എത്രദൂരം മുന്നോട്ട് പോകുമായിരുന്നു എന്നറിയില്ല.

കീമോതെറാപ്പി കഴിഞ്ഞുള്ള അവശതകൾക്കിടയിലാണ് ഇന്ത്യ 350 സിസി എഴുതുന്നത്. ഷിജിയാണ് കൂടെ കട്ടക്ക് നിന്നിരുന്നത്. ജോലിതിരക്കുകൾക്കിടയിലും എഴുതിയത് വായിക്കാനും വിയോജിപ്പുകൾ പറയാനും ഷിജി സമയം കണ്ടെത്തി. ഇത്രയും തുറന്നെഴുതണോ എന്ന ആശങ്കപെട്ടതും അവൾ തന്നെ ആയിരുന്നു. ഷിജി ഇല്ലായിരുന്നു എങ്കിൽ ആ പുസ്തകം ഉണ്ടാകുമായിരുന്നില്ല എന്നെനിക്ക് ഉറപ്പാണ്.

ബന്ധുക്കൾ അടക്കമുള്ളവർ അറിഞ്ഞു തുടങ്ങിയപ്പോൾ മോഹനൻ വൈദ്യരെയും മറ്റും കാണിക്കാനാണ് ഉപദേശിച്ചതു. കൂട്ടത്തിൽ ദൈവനിഷേധമടക്കമുള്ള ഉപദേശങ്ങളും. മലയാളികൾക്ക് രോഗികളോട്‌ പെരുമാറേണ്ട ബേസിക് കാര്യങ്ങൾ പോലും അറിയില്ല. എന്ന് വച്ചാൽ കോമൺസെൻസ് അടുത്തൂടേ പോയിട്ടില്ല. അക്കാദമിക് വിദ്യാഭ്യാസത്തിനൊന്നും മനുഷ്യരിൽ മാറ്റമുണ്ടാക്കില്ല എന്ന് മനസിലാക്കിയ ദിവസങ്ങൾ.

മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നാണ് അഗസ്ത്യർകൂടം ട്രെക്കിങ്ങും ബോണക്കാട് പ്രേതബംഗ്ളാവ് യാത്രയും ഗോപിയുടെ കൂടെ ഉണ്ടാകുന്നത്. നടന്നും ഇരുന്നും ഇഴഞ്ഞും അഗസ്ത്യർകൂടം തീർക്കുമ്പോൾ ഞാൻ എന്നെ തന്നെ മോൾഡ് ചെയ്ത് എടുക്കുകയായിരുന്നു. പിന്നീട് എത്ര എത്ര യാത്രകൾ...ഇനിയൊരു ബൈക്ക് യാത്ര സാധ്യമല്ല എന്നുറപ്പുണ്ട്. പക്ഷേ മറ്റുരീതിയിലും യാത്ര ചെയ്യാമല്ലോ.

ക്യാൻസർ തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും മെഡിക്കൽ സഹായം തേടുക. തുടർച്ചയായി വരുന്ന അസുഖങ്ങൾ വച്ചോണ്ടിരിക്കരുത്. സോറിയാസിസ് മുതൽ പൈൽസ് വരെ ശ്രദ്ധിക്കണം. നിപ്പപോലുള്ളവ അതിജീവിച്ചവരാണ് നമ്മൾ. മോഡേൺ മെഡിസിൻ അത്രത്തോളം അഡ്വൻസ്ഡ് ആണ്.

ക്യാൻസറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുക. പ്രതേകിച്ചും സർവൈവ് ചെയ്തവർ. ഇന്നും കൃത്യമായ കൗൺസലിംഗ് നൽകുന്നതിൽ നമ്മൾ പിന്നിലാണ് എന്നത് യാഥാർഥ്യമാണ്. അസുഖം കണ്ടെത്തിയാൽ ഏറ്റവും അടുത്തവർ അവരെ ചേർത്ത്പിടിക്കുക. മാനസികാരോഗ്യം ഇവരെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ്. ദീർഘമായ ഒരാലിംഗനം, കൂടെയുണ്ടെടാ എന്നൊരു വാക്ക് അതൊക്കെ മതിയാകും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ