അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ

Published : Aug 17, 2023, 02:02 PM ISTUpdated : Aug 17, 2023, 02:44 PM IST
അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ

Synopsis

അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമായ ടാനിന്‍ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു.   

‌ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ ഒരു വ്യക്തിയുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്നു. അത്താഴത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങൾ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും.

രണ്ട്...

അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാർത്ഥമായ ടാനിൻ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. 

മൂന്ന്...

അത്താഴം കഴിച്ച് കഴിഞ്ഞ ഉടൻ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോൾ ആമാശയത്തിലെ ദഹനരസങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

നാല്...

പുകവലി ആരോ​ഗ്യത്തിന് ഹാനികരമാണ കാര്യം  നമ്മുക്കറിയാമല്ലോ. എന്നാൽ അത്താഴത്തിന് ശേഷം സിഗരറ്റ് വലിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. 

അഞ്ച്...

സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, ഭക്ഷണത്തിനു ശേഷമുള്ള അമിത സ്‌ക്രീൻ സമയം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. സ്‌ക്രീനുകളിലേക്ക് നോക്കുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, ടെൻഷൻ എന്നിവ വർദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. 

ആറ്...

അത്താഴത്തിന് ശേഷം ഉടൻ കുളിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാൻ പാടുള്ളൂ.

ഏഴ്...

ഭക്ഷണം കഴിഞ്ഞ് ഉടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇത് അസിഡിറ്റിയിലേക്കും വീക്കത്തിലേക്കും നയിക്കുന്നു. ഭക്ഷണത്തിന് അര മണിക്കൂർ മുമ്പോ ഒരു മണിക്കൂർ കഴിഞ്ഞോ ആണ് വെള്ളം കുടിക്കേണ്ടത്.

Read more അമേരിക്കയിലെ യുവാക്കൾക്കിടയിൽ ഈ രോ​ഗം വർദ്ധിച്ചുവരുന്നതായി പഠനം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം