ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Published : May 08, 2023, 08:58 PM IST
ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Synopsis

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തെ അടിഞ്ഞു കൂടാൻ സാധ്യതയുള്ള ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ തന്നെ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യപ്പെടുന്നു.   

നല്ല തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആരാണ് ആ​ഗ്രഹിക്കാത്തത്. വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. ആരോഗ്യപ്രശ്നങ്ങൾ എന്തു തന്നെയായാലും അതിൽ പലതും ഏറ്റവും ആദ്യം പ്രത്യക്ഷമാകുന്നത് നിങ്ങളുടെ ചർമത്തിൽ തന്നെയാകും. 

നിത്യജീവിതത്തിലെ ജോലി തിരക്കിനിടയിൽ കുറച്ച് സമയം കണ്ടെത്തി ശരീരത്തെ സ്വയം പരിചരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെയും അതോടൊപ്പം മനസ്സിനെയും ഒരുപോലെ ശാന്തമാകാൻ ഇത് സഹായിക്കും. 

ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ...

ഒന്ന്...

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തെ അടിഞ്ഞു കൂടാൻ സാധ്യതയുള്ള ടോക്‌സിനുകളെ പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ തന്നെ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യപ്പെടുന്നു. 

രണ്ട്...

ദിവസവും കുറച്ചു നേരം മെഡിറ്റേഷൻ ചെയ്യുന്നത് ജീവിതത്തിലുടനീളം മൊത്തം ആരോ​ഗ്യത്തിന് സഹായകമാണ്. 
ദിവസവും ധ്യാനവും യോഗയും ചെയ്യുന്നത് ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായകമാണ്.

മൂന്ന്...

ശരീരത്തിലുണ്ടാവുന്ന സമ്മർദ്ദം ചർമ്മത്തിലെ സെബം ഉത്പാദനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് പലപ്പോഴും അടഞ്ഞുപോയ ചർമ്മ സുഷിരങ്ങളിലേക്കും മുഖക്കുരുയിലേക്കുമെല്ലാം നയിക്കാൻ ഇടയുണ്ട്. ചർമ്മത്തെ അധിക എണ്ണമയത്തിൽ നിന്നും ഒഴിവാക്കാനുമായി ആഴ്ചയിൽ 2-3 തവണ സ്ക്രബ് ചെയ്യുക.

നാല്...

ഉറക്കം ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്. എല്ലാ ദിവസവും ഒരു വ്യക്തി കുറഞ്ഞത് 7-8 മണിക്കൂർ തടസ്സമില്ലാതെ ഉറങ്ങേണ്ടത് ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ്. 

അഞ്ച്...

ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ആറ്...

കറ്റാർവാഴ ജ്യൂസിൽ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ചർമ്മത്തെ സുഖപ്പെടുത്താനും സഹായിക്കും.

ഏഴ്...

തേങ്ങാവെള്ളം ജലാംശം നൽകുന്നതും ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയതും ആയതിനാൽ ചർമ്മത്തെ ആരോ​ഗ്യമുള്ളതും യുവത്വമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കും.

വൃക്കരോ​ഗങ്ങൾ നേരത്തെ കണ്ടെത്താം ; എന്തൊക്കെ പരിശോധനകൾ ചെയ്യാം

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ